24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 2, 2024
October 31, 2024
October 31, 2024
October 31, 2024
October 6, 2024
October 5, 2024
October 1, 2024
September 30, 2024

നീഡാമംഗലം എഐടിയുസി സെക്രട്ടറിയുടെ കൊലപാതകം; നാലുപേര്‍ അറസ്റ്റില്‍

Janayugom Webdesk
ചെന്നൈ
November 11, 2021 10:22 am

തമിഴ്നാട് തിരുവാരൂര്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗവും നീഡാമംഗലം എഐടിയുസി സെക്രട്ടറിയുമായ നടേശ തമിഴര്‍വ (50) നെ സാമൂഹ്യ വിരുദ്ധര്‍ വെട്ടികൊലപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് നീഡമംഗലത്തേയ്ക്ക് കാറില്‍പോകുകയായിരുന്ന നടേശയെ പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് അജ്ഞാതസംഘം തടയുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. നാലുമണിയോടെയായിരുന്നു അക്രമം നടന്നത്. മാരകായുധങ്ങള്‍ കൊണ്ടുള്ള അക്രമത്തില്‍ വെട്ടേറ്റ അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകരെ സംഘടിപ്പിച്ച് സമരങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്ന ദളിത് നേതാവാണ് നടേശ. പത്തുവര്‍ഷത്തോളമായി തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

സംഭവം നടന്ന ഉടന്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും തൊഴിലാളികളും സ്ഥലത്തെത്തി. നൂറോളം പൊലീസുകാരും എത്തി. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് എട്ടംഗ അക്രമിസംഘത്തില്‍ തിരിച്ചറിഞ്ഞ ആറില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. സിപിഐ തമിഴ്നാട്‌സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍, ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി ശിവപൊന്നിയം, ലോക്സഭാംഗം എം ശെല്‍വരാജ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് വൈകിട്ടോടെ മൃതദേഹം സംസ്‌കരിക്കും.

ജനകീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന നടേശയ്ക്ക് വര്‍ധിച്ചുവരുന്ന ജനപിന്തുണയെ ഭയക്കുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഐ നേതാവ് മുത്തുമാരന്‍ പറഞ്ഞു. കര്‍ഷകരുടെ ഭൂസമരങ്ങളില്‍ സജീവ പങ്കാളിയാണ് നടേശയെന്നും ഇതേതുടര്‍ന്നാണ് കൊലപാതകമെന്നാണ് നിഗമനമെന്നും പൊലീസ് വ്യക്തമാക്കി.

updat­ing.….

You may also like this video;

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.