നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ചെലവിട്ടത് 30 കോടി രൂപയ്ക്കടുത്തെന്ന് റിപ്പോർട്ട്. 29.24 കോടിയാണ് കേരളത്തിൽ ബിജെപി ചെലവിട്ടത്. തെരഞ്ഞെടുപ്പ് സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം, തമിഴ്‌നാട്ടിൽ 22.97 കോടി രൂപയാണ് ബിജെപി ചെലവിട്ടത്. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിക്ക് ദയനീയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഈ വർഷം നടന്ന നിയമസഭാ തെരഞ്ഞടുപ്പിൽ മൊത്തത്തിൽ ബി. ജെ. പി ചെലവിട്ടത് കോടികളാണ്.
അസം, പുതുച്ചേരി, തമിഴ്‌നാട്, ബംഗാൾ, കേരള എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ 252 കോടി രൂപയാണ് ബിജെപി ചെലവിട്ടത്. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാളിലാണ് ബിജെപി കൂടുതൽ പണം ഉപയോഗിച്ചത്. 60 ശതമാനം പണവും ബംഗാളിൽ ചെലവിട്ടതായാണ് റിപ്പോർട്ട്. ബിജെപി ചെലവഴിച്ച 252,02,71,753 രൂപയിൽ 43.81 കോടി അസം തെരഞ്ഞെടുപ്പിനും 4.79 കോടി പുതുച്ചേരി തെരഞ്ഞെടുപ്പിനുമാണ് ചെലവാക്കിയതെന്ന് തെരഞ്ഞെടുപ്പ് സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 151 കോടി രൂപയാണ് ബംഗാളിൽ ബിജെപി ചെലവിട്ടത്. അതേസമയം, തൃണമൂൽ ബംഗാളിൽ ചെലവിട്ടത് 154.28 കോടിയാണ്.
english summary; BJP spent Rs 30 crore on its Assembly election campaign
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.