23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 17, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
April 26, 2024
March 13, 2024

‘സ്പെഷ്യൽ’ മാറുന്നു; ട്രെയിനുകൾ സാധാരണ നിലയിലേക്ക്

Janayugom Webdesk
ന്യൂഡൽഹി
November 13, 2021 9:24 pm

കോവിഡ് 19 കേസുകൾ കുറഞ്ഞതോടെ രാജ്യത്തെ ട്രെയിൻ സർവീസുകൾ പഴയരീതിയിലേക്ക് മാറ്റം വരുത്താനൊരുങ്ങി റയിൽവേ. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ ഏർപ്പെടുത്തിയിരുന്ന സ്പെഷ്യൽ എന്ന ടാഗും പ്രത്യേക നമ്പറും ഒഴിവാക്കി പേരുകളും നമ്പറുകളും പഴയതാക്കാൻ സോണൽ റയിൽവേകൾക്ക് റയിൽവേ മന്ത്രാലയം നിർദ്ദേശം നൽകി. ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണം പഴയതുപോലെ ആയിട്ടും സ്പെഷ്യൽ ട്രെയിനുകൾ എന്ന രീതിയിൽ യാത്രക്കാരെ പിഴിയുന്നതിൽ രാജ്യ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് റയിൽവേയുടെ തീരുമാനം. 

ലോക്ഡൗണിന് മുമ്പുള്ള രീതിയിൽ ട്രെയിൻ സർവീസുകൾ എത്തുന്നതോടെ പഴയ ടിക്കറ്റ് നിരക്ക് പുനഃസ്ഥാപിക്കാനും നിർദ്ദേശം നൽകി സോണൽ ഓഫീസർമാർക്ക് വെള്ളിയാഴ്ച റയിൽവേ ബോർഡ് കത്തയച്ചു. സ്പെഷ്യൽ ട്രെയിനുകളായി സർവീസ് നടത്തുമ്പോൾ ആദ്യ നമ്പർ പൂജ്യത്തിൽ തുടങ്ങുന്ന രീതി മാറും. എന്നാൽ സെക്കൻഡ് ക്ലാസുകളിലടക്കം റിസർവ് ചെയ്തുള്ള യാത്രാരീതി അതേപടി നിലനിൽക്കുമെന്ന് റയിൽവേ അറിയിച്ചു. ഇതോടെ 1,700 ലധികം ട്രെയിനുകളാണ് അടുത്ത ദിവസങ്ങളിൽ പുനഃസ്ഥാപിക്കപ്പെടുക. 

കോവിഡ് ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ സ്പെഷ്യൽ ടാഗോടെ ആദ്യം ദീർഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചർ ട്രെയിനുകളുമാണ് സർവീസ് നടത്തിയിരുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സർവീസുകൾ നടത്തിയിരുന്നതിനാൽ ടിക്കറ്റ് നിരക്കിലും മാറ്റം വരുത്തിയിരുന്നു. സ്പെഷ്യൽ ട്രെയിൻ സർവീസുകളിൽ ഇളവുകളില്ലാത്തതു മൂലം റയിൽവേയുടെ വരുമാനത്തിൽ വൻ വർധനവുണ്ടായിട്ടുണ്ട്. 2021–2022 വർഷത്തെ രണ്ടാംപാദത്തിൽ ആദ്യപാദത്തെക്കാൾ 113 ശതമാനം വർധനവാണ് വരുമാനത്തിൽ റയിൽവേക്കുണ്ടായത്. എന്നാൽ മുഴുവൻ യാത്രക്കാരെ അനുവദിച്ചിട്ടും നിരക്ക് കറച്ചിരുന്നില്ല. പുതിയ തീരുമാനത്തോടെ ഈ രീതിമാറും. അതേസമയം, പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക്, പാൻട്രി സർവീസ്, സ്ലീപ്പർ, എസി കോച്ചുകളിലെ ബ്ലാങ്കറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ പഴയ രീതിയിലേക്ക് എത്തുമോ എന്ന കാര്യം റയിൽവേ വ്യക്തമാക്കിയിട്ടില്ല. 

Eng­lish Sum­ma­ry : trains to become nor­mal after pan­dem­ic hits

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.