താമരശ്ശേരി അമ്പായത്തോട്ടിൽ യുവതിയെ അയൽവാസിയുടെ വളർത്തു നായ്ക്കൾ ക്രൂരമായി ആക്രമിച്ചു. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയുടെ ഉടമ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ നായ്ക്കളെത്തി കടിച്ചുകീറുകയായിരുന്നു. സമീപത്തെ സി സി ടിവിൽ നായകൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. റോഡിലേക്കിറങ്ങുമ്പോൾ അടുത്തേക്ക് വന്ന നായ്ക്കളെ ഫൗസിയ ഓടിച്ച ശേഷം നടന്നു നീങ്ങുമ്പോൾ നായ്ക്കൾ പുറകിൽ നിന്നും വന്ന് ആക്രമിക്കുകയായിരുന്നു. നായകളുടെ ഉടമയായ റോഷൻ കണ്ടെങ്കിലും ആദ്യം അടുത്തേക്ക് വന്നില്ല. പിന്നീട് നാട്ടുകാർ ഓടിക്കൂടിയതിന് ശേഷമാണ് ഇയാളെത്തി നായ്ക്കളെ പിടിച്ചു മാറ്റിയത്. നായ്ക്കളെ ഓടിക്കാൻ ശ്രമിച്ച നാട്ടുകാരെയും നായ്ക്കൾ ആക്രമിക്കാൻ തുനിഞ്ഞു.
ഈ നായകൾ ഇതിനു മുമ്പും പലരെയും കടിച്ച് പരിക്കേൽപ്പിച്ചതായി പരാതിയുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് ഉടമയ്ക്ക് നേരത്തെ തന്നെ താക്കീത് നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.