തോട്ടംതൊഴിലാളികള്‍ക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവച്ച നേതാവാണ് സി എ കുര്യനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മൂന്നാറിൽ സി എ കുര്യൻ സ്മൃതി മണ്ഡപത്തിൽ വെങ്കലത്തിൽ തീർത്ത സ്മൃതിശില്പം അനാച്ഛാദനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയുടെ നിർദ്ദേശ പ്രകാരം കോട്ടയത്തുനിന്ന് തോട്ടം മേഖലയിലെ തൊഴിലാളി യൂണിയന്‍ രംഗത്തേക്ക് പ്രവര്‍ത്തനം മാറ്റിയ ആളാണ് സി എ കുര്യൻ. ജീവിതത്തിന്റെ അവസാന നിമിഷംവരെ തൊഴിലാളികള്‍ക്കൊപ്പം ജീവിക്കുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവായിരുന്നു കുര്യന്‍ എന്ന് കാനം പറഞ്ഞു.
എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ, വാഴൂര്‍ സോമന്‍ എംഎൽഎ, പി മുത്തുപ്പാണ്ടി, എം വൈ ഔസേപ്പ് തുടങ്ങിയവർ സംസാരിച്ചു.
English Summary : ca kurian memorial in munnar
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.