23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത

Janayugom Webdesk
തിരുവനന്തപുരം
November 15, 2021 9:04 am

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് എന്‍ഡിആര്‍എഫിന്റെ നാല് യൂണിറ്റുകള്‍ കൂടി സംസ്ഥാനത്ത് എത്തും. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്തമാന്‍ ഭാഗത്ത് നിലവിലുള്ള ന്യൂന മര്‍ദം ഇന്ന് തീവ്ര ന്യൂന മര്‍ദമായി ശക്തി പ്രാപിക്കും. വടക്കന്‍ തമിഴ്‌നാടിന് മുകളിലും തെക്ക് കിഴക്കന്‍ അറബിക്കടലിലും ചക്ര വാത ചുഴി നിലനില്‍ക്കുന്നുണ്ട്. ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി കേരളത്തില്‍ മഴ ശക്തിപ്രാപിക്കും.ഇന്ന് മധ്യ‑വടക്കന്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.

എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ പെയ്യുന്ന തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴയുടെ ശക്തി കുറയും. സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.കാസര്‍ഗോഡ്,എറണാകുളം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം ‚ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ നെടുമങ്ങാട്,കാട്ടാക്കട താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. കേരള, എംജി, ആരോഗ്യ സര്‍വകാലാശാകളും പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.

Eng­lish Sum­ma­ry : Heavy rains to con­tin­ue today also in Kerala

You may also like this video :

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.