കോഴിക്കോട് സിറ്റിയിലെ വെള്ളയിൽ പൊലീസ് സ്റ്റേഷന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് മതിയായ അംഗസംഖ്യ അനുവദിക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റിയുടെ പ്രഥമ ജില്ലാ കമ്മറ്റി യോഗം സർക്കാറിനോടും പൊലീസ് ഡിപ്പാർട്ട്മെന്റിനോടും പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. 2007 ൽ പ്രവർത്തനമാരംഭിച്ച സ്റ്റേഷൻ മതിയായ അംഗസംഖ്യ ഇല്ലാത്തതുമൂലം വലിയ പ്രയാസം നേരിടുകയാണെന്നും അസോസിയേഷൻ വിലയിരുത്തി. 2021- 2023 വർഷത്തേക്കുള്ള കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ കമ്മറ്റിയുടെ പ്രസിഡന്റായി പി ആര്‍ രഘീഷിനേയും (സിറ്റി കൺട്രോൾ റൂം), സെക്രട്ടറിയായി വി പി പവിത്രനേയും (സിറ്റി കൺട്രോൾ റൂം) തെരഞ്ഞെടുത്തു. വി ഷാജു (സിറ്റി ട്രാഫിക്ക്) ജില്ലാ ട്രഷറർ. വൈസ് പ്രസിഡന്റായി പി ടി സുനിൽ കുമാർ (ഡിഎച്ച്ക്യൂ), ജോയിന്റ് സെക്രട്ടറിയായി എ അൻജിത്ത് (നടക്കാവ് പൊലീസ് സ്റ്റേഷൻ) എന്നിവർ തെരഞ്ഞെടുത്തു. ജി എസ് ശ്രീജിഷ് (ജില്ലാ ക്രൈം ബ്രാഞ്ച്), പി ബൈജു (ഡിഎച്ച്ക്യു), ഇ രജീഷ് (മാവൂർ), പി വി സുനിൽകുമാർ (സിറ്റി ട്രാഫിക്ക് ), പി കെ റജീന (വനിത സ്റ്റേഷൻ), പി പി ഷനോജ് (സിറ്റി കൺട്രോൾ റൂം), കെ ടി നിറാസ് (കസബ), എസ് വി രാജേഷ് (ചെമ്മങ്ങാട്)എന്നിവരെ ജില്ലാ നിർവാഹക സമതി അംഗങ്ങളായും തെരഞ്ഞെടുത്തു. പൊലീസ് ക്ലബിൽ നടന്ന ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പിൽ മുഴുവൻ ഭാരവാഹികളും ഏകകണ്ഠേനയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.