22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 25, 2024
November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 21, 2024
October 16, 2024
October 13, 2024
October 2, 2024

നിർമാണത്തിനിടെ വീട് തകർന്നു വീണു; ഒൻപത് തൊഴിലാളികളെ രക്ഷപ്പെടുത്തി

Janayugom Webdesk
കോഴിക്കോട്
November 15, 2021 7:09 pm

കോഴിക്കോട് മാവൂർ പെരുവയൽ പരിയങ്ങാട് നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. തകർന്ന കെട്ടിടത്തിനുള്ളിൽ കുടങ്ങിയ ഒൻപത് തൊഴിലാളികളെ രക്ഷപ്പെടുത്തി. വെൺമാറയിൽ അരുൺ എന്നയാളുടെ വീട് പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടാം നില കെട്ടുന്നതിനിടെ കെട്ടിടം തകർന്ന് വീഴുകയായിരുന്നു. 

സംഭവസമയത്ത് ഒമ്പത് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് അപകടം. കോൺക്രീറ്റ് സ്ലാബ് മുറിച്ചുമാറ്റിയാണു കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.

ENGLISH SUMMARY:The house col­lapsed dur­ing construction
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.