കർഷകർക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ നേരിട്ട് അറിഞ്ഞും മനസിലാക്കിയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് സംസ്ഥാന സർക്കാരിന്റെ പുതിയ കാർഷികനയമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാനത്തെ കൃഷികൾ ചില ഉദ്യോഗസ്ഥർ വിശദീകരിക്കുകയും അതനുസരിച്ചായിരുന്നു മുമ്പുള്ള പദ്ധതികളെന്നും. ഇപ്പോൾ സംസ്ഥാനത്തെ കർഷകരെ വിളിച്ച് നേരിട്ട് ഓരോ ജില്ലയിലെയും പ്രശ്നങ്ങൾ പഠിച്ചാണ് ഇനി മുന്നോട്ടു പോവുകയെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് സി പി ഐ ജില്ലാ കൗൺസിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിനാശം സംഭവിച്ച കർഷകൻ, അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം കൃഷിനാശം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ കഴിയുന്നത്രെ നേരത്തെ അധികൃതർ സന്ദർശിക്കണമെന്നും റിപ്പോർട്ടുകൾ വൈകാൻ ഇടയാക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. കൃഷിയുമായി ബന്ധപ്പെട്ട ജില്ലാപഞ്ചായത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി പ്രസാദ്.
സംസ്ഥാനത്ത് നാളികേരത്തിന്റെ ഉത്പാദന ക്ഷമത വർധിപ്പിക്കാനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തിൽ കേരളത്തിന് ഏറെ മുന്നോട്ട് വരാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വിളയൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ENGLISH SUMMARY:We will enrich the agricultural sector in the state by working with the farmers: Minister G Prasad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.