25 November 2024, Monday
KSFE Galaxy Chits Banner 2

ജുമാ നമസ്‌ക്കാരം തടഞ്ഞ് ഹിന്ദു വര്‍ഗീയസംഘടനകള്‍ ; ഗുരുദ്വാരകളില്‍ സ്ഥലം നല്‍കി സിഖ് സമൂഹം

Janayugom Webdesk
ഗുരുഗ്രാം
November 18, 2021 10:02 pm

മുസ്‌ലിങ്ങളുടെ ജുമാ നമസ്‌ക്കാരത്തിനെതിരെ ഹിന്ദു വര്‍ഗീയസംഘടനകള്‍ പ്രതിഷേധം നടത്തുന്ന ഗുരുഗ്രാമില്‍ ഗുരുദ്വാരകളില്‍ സ്ഥലം നല്‍കി സിഖ് സമൂഹം. എല്ലാ വിഭാഗക്കാരെയും പ്രാര്‍ത്ഥന നടത്താന്‍ സ്വാഗതം ചെയ്യുന്നതായി ഗുരുദ്വാര ഗുരു സിങ് സഭ അറിയിച്ചു. മുസ്‌ലിങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്തുന്നതില്‍ എന്തെങ്കിലും പ്രശ്‌നം നേരിടേണ്ടി വരികയാണെങ്കിൽ ഗുരുദ്വാരകള്‍ ഈ ആവശ്യത്തിനായി ഉപയോഗിക്കാമെന്നും സഭ പറഞ്ഞു. 

മുസ്‌ലിം സമൂഹം സ്ഥലപരിമിതി മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നു, അതിനാല്‍ അവര്‍ക്ക് തങ്ങളുടെ അഞ്ച് ഗുരുദ്വാരകളുടെ പരിസരം വെള്ളിയാഴ്ചകളിൽ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കാമെന്ന് ഗുരുദ്വാര ഗുരു സിങ് സഭയുടെ പ്രസിഡന്റ് ഷെര്‍ദില്‍ സിങ് സന്ധു പറഞ്ഞു. എല്ലാ മതങ്ങളും ഒന്നാണെന്നും മാനവികതയിലും മാനുഷിക മൂല്യങ്ങളിലും വിശ്വസിക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസമായി വലതുപക്ഷ സംഘടനകള്‍ ഗുരുഗ്രാമിലെ തുറസായ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് സെക്ടര്‍ 12 ല്‍ മുസ്‌ലിങ്ങളുടെ പ്രാർത്ഥനാ നമസ്‌ക്കാരം തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. 

ഒക്ടോബര്‍ 29 ന് വെള്ളിയാഴ്ച പ്രാര്‍ത്ഥന തടസപ്പെടുത്താന്‍ ശ്രമിച്ച 35 പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധികള്‍ സെക്ടര്‍ 12 ൽ നിന്ന് സ്ഥലം മാറാന്‍ സമ്മതിക്കുകയും ബദല്‍ സ്ഥലം അനുവദിക്കണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഒരു ഹിന്ദുമതവിശ്വാസിയായ അക്ഷയ് യാദവ് സെക്ടര്‍ 12ലെ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മുസ്‌ലിങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി നല്‍കാന്‍ തയാറായി മുന്നോട്ടുവന്നിരുന്നു.
ENGLISH SUMMARY;Sikh com­mu­ni­ty barred Fri­day prayers by Hin­du com­mu­nal groups in Gurudwaras
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.