ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്ക്കരിക്കുക, തൊഴിൽ നഷ്പ്പെട്ട തൊഴിലാളിക്ക് തൊഴിൽ നഷ്ടം നൽകുക, വർക്കലകഹാർ കമ്മിറ്റി റിപ്പോർട്ട് ഭേദഗതിയോടെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചുമട്ട് തൊഴിലാളി ഫെഡറേഷൻ (എഐ ടിയുസി) സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ച് സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘടനം ചെയ്തു.
വി മോഹൻദാസ്, എ അജികുമാർ, എ പി പ്രകാശൻ, ആർ ശശിയപ്പൻ, വി ജെ ആന്റണി, ഡി പി മധു, ഉണ്ണികൃഷ്ണനുണ്ണിത്താൻ, കെ വി ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.