അടുത്ത അധ്യയനവർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി സംബന്ധിച്ച ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല മേൽനോട്ടസമിതിയുടെ തീരുമാനപ്രകാരം തുടങ്ങി. അടുത്ത അധ്യയനവർഷത്തേക്കുള്ള ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കേരള ബുക്ക് പബ്ലിഷിങ് സൊസൈറ്റിയിൽ ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
കോവിഡ് കാലത്ത് സമയബന്ധിതമായി പാഠപുസ്തകങ്ങൾ അച്ചടിച്ചു വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. 2021–22 അധ്യയനവർഷം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ കുട്ടികൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിച്ചു.അതേസമയം മൂന്നു വാല്യങ്ങളായിട്ടാണ് പാഠപുസ്തകങ്ങൾ അച്ചടിച്ചത്. ഒന്നാം വാല്യം 288 ടൈറ്റിലുകളിലും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ ടൈറ്റിലുകളിലുമാണ് ഉള്ളത്. സ്‌കൂൾ ക്ലാസുകൾ ആരംഭിക്കുന്നതിനാവശ്യമായ ഒന്നാം വാല്യം പാഠപുസ്തകങ്ങൾ ജൂൺ ആദ്യവാരം തന്നെ വിതരണം പൂർത്തിയാക്കി. 2.62 കോടി പാഠപുസ്തകങ്ങളാണത്.
ENGLISH SUMMARY:The printing of the textbook for the next academic year has started
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.