3 May 2024, Friday

Related news

May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024

ഹൈക്കോടതിയിൽ കേസുകൾ നേരിട്ട് പരിഗണിക്കാൻ തുടങ്ങി

Janayugom Webdesk
കൊച്ചി
November 22, 2021 4:34 pm

ഹൈക്കോടതിയിൽ കേസുകൾ നിയന്ത്രണങ്ങളോടെ നേരിട്ട് പരിഗണിക്കാൻ തുടങ്ങി. വീഡിയോ കോൺഫറൻസിങ്ങിലൂടെ കേസ് നടത്തുന്നതിനുള്ള സൗകര്യം തുടരും. കോടതിമുറിയിൽ ഒരുസമയം 15 പേരിലധികം അനുവദിക്കില്ല. രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ കേരള ഹൈക്കോർട്ട് അഡ്വക്കറ്റ് അസോസിയേഷൻ നൽകിയ സർട്ടിഫിക്കറ്റ് സ്വീകരിക്കും. അഭിഭാഷകരെ കൂടാതെ കക്ഷികൾ, ക്ലർക്കുമാർ എന്നിവരൊഴികെ ആർക്കും കോടതിയുടെ അനുമതിയില്ലാതെ പ്രവേശനമില്ല.

ഫയലുകൾ വയ്ക്കാനും തിരിച്ചെടുക്കാനും കോടതിമുറിയിലെത്താൻ അഭിഭാഷക ക്ലർക്കുമാർക്ക് അനുമതിയുണ്ട്. കോവിഡ് വ്യാപനത്തെത്തുടർന്നു ലോക്ഡൗൺ നിലവിൽ വന്നതോടെയാണ് ഹൈക്കോടതി ഓൺലൈനായി കേസുകൾ പരിഗണിക്കാൻ തുടങ്ങിയത്. അഭിഭാഷകർക്കും കക്ഷികൾക്കും വീഡിയോ കോൺഫറൻസിങ് സൗകര്യം വേണമെങ്കിൽ തുടർന്നും അത് തെരഞ്ഞെടുക്കാം. വീഡിയോ കോൺഫറൻസിങ് ആണ് തെരഞ്ഞെടുത്തതെങ്കിൽ അതു പട്ടികയിൽ (കോസ് ലിസ്റ്റ്) ഉണ്ടാകും. ഒരു കക്ഷി വീഡിയോ കോൺഫറൻസിങ് സൗകര്യം പ്രയോജനപ്പെടുത്തുകയും എതിർകക്ഷി നേരിട്ടു ഹാജരാവുകയും ചെയ്താൽ ഹൈബ്രിഡ് രീതിക്കുള്ള സൗകര്യവുമുണ്ട്. സിറ്റിങ് ആരംഭിക്കുന്ന ഘട്ടത്തിലും വിഡിയോ കോൺഫറൻസിങ് സൗകര്യം ആവശ്യപ്പെടാം.

eng­lish sum­ma­ry; The cas­es began to be heard direct­ly in the High Court

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.