25 November 2024, Monday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 12, 2024
November 26, 2023
November 6, 2023
November 4, 2023
November 4, 2023
June 24, 2023
June 3, 2023
March 6, 2023
December 25, 2022

നേപ്പാളില്‍ പതഞ്ജലിക്ക് ടെലിവിഷന്‍ ചാനല്‍ ; നിയമവിരുദ്ധമെന്ന് ബ്രോഡ്കാസ്റ്റിങ് വകുപ്പ്

Janayugom Webdesk
കാഠ്മണ്ഡു
November 22, 2021 9:20 pm

നേപ്പാളില്‍ പ്രവര്‍ത്തിക്കുന്ന ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലുകള്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍. രാംദേവിന്റെ ഉടമസ്ഥതയിലുള്ള ആസ്ത നേപ്പാൾ ടിവിയും പതഞ്ജലി നേപ്പാൾ ടിവിയും രജിസ്ട്രേഷന് അപേക്ഷിച്ചിട്ടില്ലെന്നും നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നേപ്പാള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

പതഞ്ജലി നേപ്പാൾ ചാനല്‍ സമര്‍പ്പിച്ച പ്രസ്താവന വിശ്വാസയോഗ്യമല്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. അനുമതിയില്ലാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് ചാനലുകള്‍ ആരംഭിച്ചതെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു. മതപരവും യോഗയുമായി ബന്ധപ്പെട്ട പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നതിനാണ് ചാനലുകൾ ആരംഭിച്ചത്. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ‑മാവോയിസ്റ്റ് സെന്റർ ചെയർമാൻ പുഷ്പ കമൽ ദഹൽ പ്രചണ്ഡയും ചേര്‍ന്നാണ് വെള്ളിയാഴ്ച ചാനലുകള്‍ ഉദ്‍ഘാടനം ചെയ്തത്.

എന്നാല്‍ ചാനല്‍ സംപ്രേഷണം ആരംഭിച്ചിട്ടില്ലെന്നും ഓഫീസ് കെട്ടിടം മാത്രമാണ് ഉദ്ഘാടനം ചെയ്തതെന്നുമാണ് പതഞ്ജലിയുടെ വാദം. ഡിസംബർ 19ന് ശേഷം നടപടിക്രമങ്ങൾ അനുസരിച്ച് പൂർണ സംപ്രേഷണം ആരംഭിക്കുമെന്നും പതഞ്ജലി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതിനിടെ,നേപ്പാളില്‍ മാധ്യമ മേഖലയിലുള്ള വിദേശനിക്ഷേപം നിയമം വഴി നിരോധിച്ചിട്ടുള്ളതാണെന്നും പതഞ്ജലി ഗ്രൂപ്പ് ടെലിവിഷൻ ചാനലുകൾ ആരംഭിച്ചത് നിയമ ലംഘനമാണെന്നും ആരോപിച്ച് പ്രാദേശിക പത്രപ്രവർത്തകരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് നേപ്പാളിസ് ജേർണലിസ്റ്റ് രംഗത്തെത്തി.

eng­lish summary;Television chan­nel for Patan­jali in Nepal

you may also like this video;

TOP NEWS

November 25, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.