ബിജെപിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ത്രിപുര സിപിഐഎം തങ്ങളുടെ പ്രവര്‍ത്തകരെ ബിജെപിക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനെതിരെ തങ്ങളുടെ പ്രവര്‍ത്തകരെയും അനുഭാവികളെയും ബിജെപി ഭീഷണിപ്പെടുത്തുന്നതായി സിപിഐഎം ഹരജിയില്‍ പറയുന്നു
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന എതിരാളിയാണ് സിപിഐഎം.ബിജെപിയുടെ ഭീഷണി കാരണം സമാധാനപരവും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യമാകില്ലെന്നും സിപിഐഎം ഹരജിയില്‍ പറയുന്നുണ്ട്
അതേസമയം, ത്രിപുരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബിജെപിക്കെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ബിജെപിയുടെ ഗുണ്ടകള്‍ ബൂത്തില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്
English Summary:Tripura Municipal Election; Complaint that opposition parties are not allowed to enter BJP booths
You may like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.