24 November 2024, Sunday
KSFE Galaxy Chits Banner 2

കിരീടപ്പോരാട്ടം ഇന്ന് തുടങ്ങുന്നു

എന്‍ ആര്‍ അനില്‍കുമാര്‍
ദുബായ്
November 26, 2021 8:05 am

ദുബായ് എക്‌സ്‌പോയിലെ എക്‌സിബിഷന്‍ ഹാളിലേക്ക് ഇന്ന് വൈകീട്ട് കോടിക്കണക്കിനു കണ്ണുകള്‍ വന്നുപതിയും. ലോകചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഗെയിം വൈകീട്ട് 6ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണും (നോര്‍വേ) ചാലഞ്ചര്‍ യാന്‍ നെപ്പോമ്‌നിയാച്ചിയും (ഫിഡെയുടെ ലേബലില്‍ കളിക്കുന്ന റഷ്യന്‍ താരം) ലോക കിരീട പോരാട്ടത്തിനിറങ്ങും. ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സണ്‍ ക്ളാസിക്, റാപ്പിഡ്, ബ്ലിറ്റ്‌സ് എന്നീ മൂന്ന് രൂപങ്ങളിലും നിലവിലെ ചെസ്സ് ചാമ്പ്യനാണ്. ലോക അഞ്ചാം നമ്പര്‍ താരമായ നെപ്പോമ്‌നിയാചിക്കാകട്ടെ ഇത് തന്റെ കന്നി ഫൈനല്‍ മത്സരമാണ്. പക്ഷെ ലോകചാമ്പ്യനെതിരെ പ്ലസ് സ്‌കോര്‍ പുലര്‍ത്തുന്ന മുന്‍ നിര താരം എന്ന വിശേഷണം അദ്ദേഹത്തിനുണ്ട്, വളരെ ആക്രമണകാരിയുമാണ്. ജയിക്കാന്‍ തീരുമാനിച്ചുതന്നെയാണ് ഇറങ്ങുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. ഈ സവിശേഷതകള്‍ കഴിഞ്ഞ ലോക ഫൈനലുകളില്‍ നിന്നും ഇത്തവണത്തെ ഫൈനലിനെ വേറിട്ടതാക്കിമാറ്റുന്നു.

അവിശ്വസനീയമായ ചെസ്സ് സൈദ്ധാന്തിക തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഇരുവരും പടക്കളത്തിലിറങ്ങുന്നത്. ഏതാണ്ട് 14.90 കോടി രൂപക്ക് സമാനമായ 2 ദശലക്ഷം ഡോളറാണ് മൊത്തം സമ്മാനത്തുക. 14 ക്ളാസിക്കല്‍ മത്സരങ്ങള്‍ ആദ്യം. എന്നിട്ടും തീരുമാനമായില്ലെങ്കില്‍ റാപ്പിഡ് ടൈ ബ്രേക്ക് മത്സരങ്ങള്‍. അവയും വിജയിയെ നിര്‍ണയിക്കുവാന്‍ ഉതകുന്നില്ല എങ്കില്‍ അന്തിമവിധി നിര്‍ണയിക്കപ്പെടുക അതിവേഗം കളിക്കപ്പെടുന്ന ആര്‍മഗെഡോണ്‍ സഡന്‍ ഡെത്ത് ഗെയിമുകള്‍. മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 24 വൈകീട്ട് 8 മണിക്ക് ദുബായ് ഒപ്പേറ ഹാളില്‍ നടന്നു.

Eng­lish sum­ma­ry; Dubai expo 2020 world chess championship
You may also like this video;

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.