ഫറോക്ക് റെയിൽവേ പാലത്തിനു സമീപം തീവണ്ടി തട്ടി രണ്ടു യുവാക്കൾ മരിച്ചു. കൊളത്തറ റഹിമാൻ ബസാർ അയ്യപ്പൻകണ്ടി ഉല്ലാലയിൽ അശോകന്റെ മകൻ നിഖിൽ (26), കുണ്ടായിത്തോട് തോണിച്ചിറ കോലംതറക്കൽ രാജന്റെ മകൻ ശ്യാം (26) എന്നിവരാണ് മരിച്ചത്. നിഖിലിന്റെ മൃതദേഹം വ്യാഴായ്ച രാത്രി പത്തരയോടെ പുഴയുടെ സമീപത്തു നിന്നു ലഭിച്ചിരുന്നു. കാണാതായ ശ്യാമിന്റെ മൃതദേഹം വെള്ളിയാഴ്ച നടത്തിയ ഊർജ്ജിതമായ തിരച്ചിലിന്റെ ഫലമായാണ് കണ്ടെത്തിയത്. അപകടത്തിനു മുൻപ് ഇരുവരെയും റെയിൽവേ ട്രാക്കിനു സമീപത്ത് കണ്ടതായി ദ്യക്സാക്ഷികൾ പറഞ്ഞു .
തുടർന്നാാണ് അപകടവിവരം നാട്ടുകാർ അറിയുന്നത്. വ്യാഴായ്ച്ച രാത്രി 9 മണിയോടെ കമാന പാലത്തിനും ഫറോക്ക് പഴയപാലത്തിനും ഇടയിൽ റെയിൽവേ സിഗ്നൽ സംവിധാനത്തിന് സമീപത്തായിരുന്നു അപകടം. മംഗലാാപുരത്തു നിന്നും ചെന്നൈയിലേക്കു പോവുകയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് വണ്ടി തട്ടിയാണ് അപകടം.
അപകടവിവരം ട്രെയിൻ ലോക്കോ പൈലറ്റ് റെയിൽവേ പോലീസിനെയും റെയിൽവേ അധികൃതരേയും അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് അസിസ്റ്റൻറ് കമ്മീഷ്ണർ കെ സി ബാബു , എ എസ് ഐ മുബാറക്ക് , സി ഐ കൃഷ്ണൻ മീഞ്ചന്ത ഫയർഫോഴ്സ് യൂണിറ്റിലെ മുങ്ങൽ വിദഗ്ദ്ധർ , ട്രോമ കെയർ പ്രവർത്തകർ, കോസ്റ്റൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തിയിരുന്നു.
ENGLISH SUMMARY:Two youths were killed when a train hit them in Farook
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.