30 April 2024, Tuesday

Related news

April 28, 2024
April 17, 2024
April 10, 2024
April 5, 2024
March 29, 2024
March 27, 2024
March 9, 2024
February 22, 2024
February 21, 2024
February 19, 2024

റോഡിലെ കുഴികണ്ടാല്‍ പൊതുജനങ്ങൾക്ക് കോടതിയെ അറിയിക്കാം

Janayugom Webdesk
കൊച്ചി
November 26, 2021 9:53 pm

റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് കോടതിയെ വിവരം അറിയിക്കാം. ഡിസംബർ 14ന് മുൻപ് വിവരങ്ങൾ കോടതിയിൽ അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഡിസംബർ 15ന് കേസ് വീണ്ടും പരിഗണിക്കും. റോഡുകളിലെ കുഴികൾ സംബന്ധിച്ച പരാതികൾ പരിഗണിക്കുകയായിരുന്നു കോടതി. 

റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി നേരത്തെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. റോഡ് പണിയാൻ അറിയില്ലെങ്കിൽ എന്‍ജിനീയർമാർ രാജിവെച്ച് പോകണമെന്ന് കോടതി വിമർശിച്ചു. കഴിവുള്ള ഒട്ടേറെപേർ പുറത്ത് കാത്ത് നിൽക്കുന്നുണ്ട്. അവർക്ക് അവസരം കൊടുക്കണമെന്നും കോടതി പറഞ്ഞിരുന്നു. 

അതേസമയം റോഡുകൾ തകർന്നാൽ അടിയന്തരമായി നന്നാക്കാൻ സംവിധാനമില്ലെന്നാണ് കൊച്ചി നഗരസഭ കോടതിയെ അറിയിച്ചത്. ഇത്തരം ന്യായീകരണങ്ങൾ മാറ്റിനിർത്തി പുതിയ ആശയങ്ങൾ നടപ്പാക്കണമെന്ന് കോടതി മറുപടി നൽകുകയും ചെയ്തു. സംസ്ഥാനത്തെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 

ENGLISH SUMMARY:The pub­lic can inform the court if they find pot­holes in the road
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.