സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം ഇന്ന്. രാവിലെയാണ് ഫലപ്രഖ്യാപനം നടക്കുക. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലാണ് ഫലം ലഭിക്കുക.
പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബർ രണ്ടിനകം വിദ്യാർഥികൾ അപേക്ഷിക്കണം. പ്രിൻസിപ്പൽമാർ ഡിസംബർ 3 നകം അപേക്ഷ അപ്‌ലോഡ് ചെയ്യണം. പുനർമൂല്യനിർണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പർ ഒന്നിന് ഫീസ്.
ENGLISH SUMMARY:Plus One exam results today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.