യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലോക്ക് ചെയിൻ സ്റ്റാർട്ട് അപ്പ് കിംഗ്‌സ്പിന്‍ ടെക്‌നോളജി സർവീസസ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു . മലയാളികൾ നയിക്കുന്ന കമ്പനി കൊച്ചിയിലാണ് രാജ്യത്തെ ആദ്യ കേന്ദ്രം തുടങ്ങുന്നത്. ബ്ലോക്ക് ചെയ്ൻ ഡെവലപ്മെന്റ് ടീം വിപുലീകരിക്കാനും ഡാറ്റ സയൻസ്, ഐഒടി പോലെയുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സാങ്കേതികവിദ്യകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും സഹായിക്കുന്ന ഓഫ് ഷോർ ഡെലിവറി സെന്റർ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലൊരു ഓഫ് ഷോർ വികസന കേന്ദ്രം കേരളത്തിൽ തുടങ്ങുന്ന ആദ്യ യുഎഇ ആസ്ഥാനമായ കമ്പനിയാകും കിംഗ്‌സ്പിന്‍. പ്രത്യകിച്ച് നേതൃനിരയിൽ മലയാളികളുള്ള ഒരു സംരംഭം. കൊച്ചി സ്മാർട്ട് സിറ്റിയിലാണ് ഓഫീസ് പ്രവർത്തിക്കുക. സ്റ്റാർട്ട് അപ്പ് ഇന്ത്യയുടേയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റേയും അംഗീകാരമുള്ള കമ്പനിയാണ് കിംഗ്സ്പിൻ. പരിസ്ഥിതി, സുസ്ഥിരത ഗുണനിലവാരം, റിയൽ എസ്റ്റേറ്റ്, ഉപഭോക്തൃ വിശ്വസ്തത തുടങ്ങിയ മേഖലകളിൽ ബ്ലോക്ക് ചെയ്നും അതിനോടനുബന്ധിച്ച അസറ്റ് ടോക്കണൈസേഷൻ ആശയവും പ്രായോഗികമായി നടപ്പിലാക്കാനാണ് കിംഗ്സ്പിൻ ശ്രമിക്കുന്നത്.
യുഎസിലെ വയോമിംഗിൽ ഒരു കേന്ദ്രം തുറക്കാനുള്ള ആലോചനകൾ അണിയറയിൽ ഉണ്ടെന്നിരിക്കെ ഏഞ്ചൽ ഫണ്ടഡ് സ്റ്റാർട്ടപ്പായ കമ്പനി സിലിക്കൺ വാലി ടെക്നോളജി അപ് ഗ്രേഡുകൾ കൊണ്ടുവരാനും അതിനനുസൃതമായി ഏറ്റവും പുതിയ സാങ്കേതിക രീതികൾ സ്വീകരിക്കാനുമാണ് പദ്ധതിയിടുന്നത്. ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം കിംഗ്സ്പിനിന്റെ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബ്ലോക്ക് ചെയ്ൻ സാങ്കേതിക വിദ്യ സമൂഹത്തിന്റെ ഉന്നമനത്തിന് ഉതകുന്ന രീതിയൽ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കമ്പനി സിഇഒ ആസിഫ് അലി പറഞ്ഞു. റിയൽ എസ്റ്റേറ്റ് രേഖകൾ ഡിജിറ്റലായി സംരക്ഷിക്കുക പോലെയുള്ള വ്യാപാര ഇടപാടുകൾക്ക് ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുടെ ഉപയോഗം ഏറെ ഫലപ്രദമാണ്. ഇത് യാഥാർത്ഥ്യമാക്കാൻ സർക്കാരിന്റെ പച്ചക്കൊടി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ ബ്ലോക്ക് ചെയിനിനോട് ഇന്ത്യയിൽ പൊതുവേ വിമുഖത കാണിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആ സമീപനം മാറുകയും കൂടുതൽ ആളുകൾ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കിംഗ്സ്പിനിനെ സംബന്ധിച്ച് ഏറ്റവും മികച്ച ഉപഭോക്തൃ അടിത്തറയുള്ളത് യുഎഇയിലും യുഎസ്സിലുമാണെന്നും ആസിഫ് അലി വ്യക്തമാക്കി.
റെഡ്യൂസ്, റിയൂസ്, റീസൈക്കിൾ ആഗോള ക്യാമ്പയിന്റെ ഭാഗമായി യൂട്ടിലിറ്റി അധിഷ്ഠിത ക്രിപ്റ്റോ ടോക്കൺ പ്രഖ്യാപിച്ച ആദ്യ കമ്പനികളിലൊന്നാണ് കിംഗ്സ്പിൻ. പരിസ്ഥിതി സുസ്ഥിരത കമ്പനിയുടെ പ്രധാന ദർശനങ്ങളിലൊന്നായതു കൊണ്ടാണ് കിംഗ്സ്പിൻ ഇങ്ങനെയൊരു ക്യാമ്പയിന്റെ ഭാഗമായതും. റിയൽ എസ്റ്റേറ്റ് ടോക്കൺ, നോൺ — ഫംഗബിൾ ടോക്കണുകൾ, എൻഎഫ്ടി മാർക്കറ്റ് പ്ലേസ് തുടങ്ങിയവയാണ് മറ്റ് പ്രധാന ടോക്കൺ സംരംഭ ആശയങ്ങൾ. കിംഗ്‌സ്പിന്‍ സിഇഒ ആസിഫ് അലി, ഡയറക്ടര്‍ രാജീവ് എം എസ്, കിംഗ്‌സ്പിന്‍ ഡയറക്ടര്‍ സുനില്‍ നായര്‍, എച്ച്ടിഇഎല്‍ സിഇഒ യാഷ് ദുഗര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
English Summary: Blockchain startup Kingspin Technology Services launches in India
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.