കാന്‍സറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രമുഖ സ്പ്രേ കമ്പനിയായ പി&ജി തങ്ങളുടെ ബോഡി സ്പ്രേ ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നു.
യുഎസ് ആസ്ഥാനമായുള്ള പ്രോക്ടർ & ഗാംബിൾ കമ്പനിയുടെ എയറോസോൾ സ്പ്രേ ഉത്പ്പന്നങ്ങളില്‍ ക്യാൻസറിന് കാരണമാകുന്ന ബെൻസീൻ എന്ന രാസവസ്തു പ്രത്യേക ഉൽപ്പന്നങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓള്‍ഡ് സ്പൈസ്, സീക്രട്ട് എന്നീ ബ്രാന്ഡുകളാണ് കമ്പനി തിരികെ വിളിക്കുന്നതെന്ന് അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
കമ്പനി വിപണിയിലിറക്കിയ, 2023ല്‍ കാലാവധി തീരുന്ന ഉല്പന്നങ്ങളിലാണ് മാരക രാസവസ്തു കണ്ടെത്തിയത്.
ഓൾഡ് സ്‌പൈസ്, സീക്രട്ട് എയറോസോൾ സ്‌പ്രേ ആന്റിപെർസ്‌പിറന്റുകൾ, ഓൾഡ് സ്‌പൈസ് ബിലോ ഡെക്ക് എയ്‌റോസോൾ സ്‌പ്രേ ഉൽപ്പന്നങ്ങൾ എന്നിവയെയാണ് കമ്പനി വിപണികളില്‍ നിന്ന് പിന്‍വലിക്കുന്നത്.
സാധരണഗതിയില്‍ സ്‌പ്രേകളില്‍ ബെൻസീൻ ഒരു ഘടകമല്ല. എന്നാല്‍ കമ്പനി നടത്തിയ പരിശോധനയില്‍ പല ഉൽപ്പന്നങ്ങളിലും ബെൻസീൻ സാനിധ്യം കണ്ടെത്തുകയായിരുന്നു. രക്തം, മജ്ജ തുടങ്ങിയവയില്‍ ക്യാന്‍സറിന് കാരണമായേക്കാവുന്ന രാസവസ്തുവാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഒപ്പം ഉപഭോക്താക്കൾ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതെന്നും കമ്പനി മുന്നറിയിപ്പ് നല്കി. അതേസമയം, രാസവസ്തു സാന്നിദ്ധ്യം സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ഈ ഉല്പന്നങ്ങള്‍ വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്നും കമ്പനി ഉറപ്പ് നല്‍കി. കമ്പനിയുമായി ബന്ധപ്പെടുന്നതിന് 888–339-7689.
english summary; Procter & Gamble recall specific aerosol spray products
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.