24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 31, 2023
October 29, 2022
October 25, 2022
October 21, 2022
October 18, 2022
October 16, 2022
October 10, 2022
August 15, 2022
August 6, 2022
July 13, 2022

ഒമിക്രോണ്‍ വകഭേദം: ഭീതിയിൽ രാജ്യങ്ങൾ, ലോകമെമ്പാടും വീണ്ടും ലോക്ഡൗണിലേക്ക്

Janayugom Webdesk
ജനീവ
November 28, 2021 4:43 pm

കോവിഡ് മഹാമാരിയുടെ ഭീതിമാറും മുന്നെതന്നെ അതിനേക്കാള്‍ അപകടകാരിയായ മറ്റോരു വെെറസ് കൂടി ലോകത്തെ കീഴടക്കാന്‍ എത്തുകയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ എല്ലാം തന്നെ ഇതിന്റെ ഭീതിയില്‍ അമര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ലോകരാജ്യങ്ങള്‍ എല്ലാംതന്നെ ലോക്ക്ഡൗണിന് തയ്യാറെടുക്കുകയാണ് . അതിന്റെ ആദ്യ ചുവട്‍വെപ്പ് എന്ന രീതിയില്‍ പല രാജ്യങ്ങളും വിമാന സർവ്വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു. കോവിഡിന്റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ വകഭേദത്തെ ചെറുക്കാന്‍ അതിര്‍ത്തികള്‍ അടച്ചും നിരീക്ഷണം ശക്തമാക്കിയും യുദ്ധസമാന നീക്കവുമായി ലോകരാജ്യങ്ങള്‍ മുന്നോട്ട് പോകുന്നത്. പുതിയതായ് കണ്ടെത്തിയ ഈ വകഭേദത്തിന് ഇപ്പോള്‍ ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ ഓമിക്രോണിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.

ഒമിക്രോണ്‍ എന്ന പേരുള്ള കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം അതീവ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ ഈ വകഭേദത്തെ അപകടകാരികളായ വൈറസിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസുകള്‍ക്കെതിരെ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. നിലവില്‍ ദക്ഷിണാഫ്രിക്കയുള്‍പ്പെടെ ബോട്‌സ്‌വാന, ഹോംങ് കോംഗ്, ഇസ്രായേല്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തെക്കാള്‍ അപകടകാരിയായ വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍. അതിതീവ്ര ഘടനാ മാറ്റം സംഭവിക്കുന്ന വൈറസ് ബാധിക്കുന്നവരില്‍ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും പ്രാഥമിക വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ യൂറോപ്പ്, അമേരിക്ക, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.മുപ്പതിലധികം മ്യുട്ടേഷനുകള്‍ക്ക് വിധേയമായ ഈ ഇനം അതി വ്യാപനശേഷിയുള്ളതും അതി പ്രഹരശേഷിയുള്ളതുമായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, നിലവിലെ വാക്സിനുകളുടെ പ്രഭാവം 40 ശതമാനം വരെ കുറയ്ക്കാനും ഇതിനാവുമത്രെ.
ദക്ഷിണാഫ്രിക്കയിലെ മിക്കവാറും എല്ലാ പ്രവിശ്യകളിലും ഈ വകഭേദത്തിന്റെ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം അവസാനം ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വേരിയന്റ് ഈ മൂന്ന് എണ്ണത്തിലും ഇതുവരെ SARS-CoV2 ന്റെ ഏറ്റവും മാരകമായ വേരിയന്റാണ്. ഇത് ഇപ്പോൾ മിക്ക പ്രദേശങ്ങളിലും പ്രബലമായ വകഭേദമാണ്, ഇന്ത്യയിലെ മാരകമായ രണ്ടാം തരംഗത്തിനും യൂറോപ്പിലും മറ്റ് ചില പ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന കുതിച്ചുചാട്ടത്തിനും പിന്നിലുള്ള കാരണം ഇതാണ്.

കോവിഡിന്റെ അതിഭീകരമായ ആക്രമണത്തില്‍ നിന്നും സാവധാനം കരകയറിക്കൊണ്ടിരിക്കുന്ന ഇന്ത്യയും ഈ മാരക വകഭേദത്തിനെതിരെ കടുത്ത മുന്‍കരുതലുകള്‍ എടുക്കുകയാണ്. ഇവിടെനിന്നും ഇന്ത്യയിലെത്തിയ കോവിഡ് രോഗികളുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ വിശദമായ പഠനത്തിനായി അയയ്ക്കും.

യാത്രാവിലക്ക് തുടരുന്നു

അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍യൂണിയനും നിരവധി ആഫ്രിക്കന്‍ രാജ്യക്കാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. ഓസ്‌ട്രേലിയ 14 ദിവസത്തേക്ക് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള വിമാനസര്‍വീസ് റദ്ദാക്കി. ഇറാന്‍, ബ്രസീല്‍, ക്യാനഡ, തായ്‌ലന്‍ഡ്, ഇസ്രയേല്‍, തുര്‍ക്കി, സ്വിറ്റ്‌സര്‍ലന്‍ഡ്, ശ്രീലങ്ക, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി.

ദക്ഷിണാഫ്രിക്ക, ബോട്‌സ്വാ ന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ ഇന്ത്യ നിര്‍ദേശിച്ചു. ജപ്പാന്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് വരുന്നവര്‍ക്ക് പത്തുദിവസത്തെ സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തി.

Eng­lish sum­ma­ry; world Nations are prepar­ing for the lock­down due to Omicron
you may also like this video;

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.