ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ഒമിക്രോണ്‍ സ്ഥിരീകരിച്ച് ജപ്പാനും. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നെത്തിയ യാത്രക്കാരനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം ജപ്പാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കക്കു ശേഷം ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന രാജ്യമാണ് ജപ്പാന്‍.
ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നും ടോക്കിയോയിലെ നരിറ്റ വിമാനത്തില്‍ എത്തിയ 30 വയസുള്ള യാത്രക്കാരനാണ് രോഗം ബാധിച്ചതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് വ്യക്തമാക്കി.
ഇതോടെ രാജ്യത്ത് യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കും ഏര്‍പ്പെടുത്തി. ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നും മടങ്ങുന്ന പൗരന്മാര്‍ 10 ദിവസം വരെ ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഏറ്റവും മോശം സാഹചര്യം ഒഴിവാക്കാന്‍ രാജ്യം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി പ്രധാന മന്ത്രി ഫ്യൂമിയോ പറഞ്ഞു.
നിലവില്‍ യൂറോപ്പ്, കാനഡ, ഇസ്‌റാഈല്‍, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വേരിയന്റ് ഇതിനകം സ്ഥിരീകരിച്ചതിനാല്‍ രോഗം കൂടുതല്‍ പകരാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
English Summary: First Omicron confirmed in Japan: Japan is the second country to confirm Omicron
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.