22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 30, 2024
May 10, 2024
May 2, 2024
April 17, 2024
January 4, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023

20 രാജ്യങ്ങളില്‍ ഒമിക്രോണ്‍: ഇന്ത്യയില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കില്ല: കേന്ദ്ര നിര്‍ദ്ദേശം പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2021 5:24 pm

കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുരാരംഭിക്കില്ലെന്ന് കേന്ദ്രം. അന്താരാഷ്ട്ര വാണിജ്യ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15ന് പുനരാരംഭിക്കാനിരിക്കെയാണ് തീരുമാനം.
ഇതുവരെ 20 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.


അതിനിടെ വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. 14 ദിവസത്തെ യാത്രാ വിവരങ്ങള്‍, 72 മണിക്കൂറിനകം എടുത്ത ആര്‍.ടി. പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ യാത്രയ്ക്ക് മുന്‍പ് എയര്‍ സുവിധാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശം. അന്താരാഷ്ട്ര യാത്രികര്‍ക്ക് കര്‍ശന പരിശോധന ഉറപ്പുവരുത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

Eng­lish Sum­ma­ry: Omi­cron in 20 coun­tries: No resump­tion of flights in India: Cen­tral direc­tive out
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.