അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കായുള്ള എയര്‍ ബബിള്‍ കരാര്‍ സൗദി അറേബ്യ ഉള്‍പ്പെടെ 10 രാജ്യങ്ങള്‍ക്ക് അയച്ചത് ഇനിയും പ്രസ്തുത രാജ്യങ്ങളുടെ പരിഗണനയിലാണെന്ന് കേന്ദ്രം. എയർ ബബിൾ സംവിധാനം വഴി വിമാനം സര്‍വീസ് നടത്തുന്നതിനുള്ള കരാര്‍ നേരത്തെ തന്നെ വിവിധ രാജ്യങ്ങള്‍ക്ക് അയച്ചിട്ടുള്ളതായും കേന്ദ്രം ലോക്‌സഭയില്‍ വ്യക്തമാക്കി. നിലവിൽ അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരമാണ് സര്‍വീസ് നടത്തുന്നത്. മറ്റ് ഒമ്പത് രാജ്യങ്ങൾക്കും ഇന്ത്യ നിർദ്ദേശം അയച്ചതായി സർക്കാർ ഇന്ന് ലോക്‌സഭയിൽ അറിയിച്ചു. നിയന്ത്രിതമായ രീതിയിലാണ് വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി എയർ ബബിൾ സംവിധാനം വഴി ഇന്ത്യ വിമാന സര്‍വീസ് നടത്തുന്നത്. നവംബര്‍ 24 വരെ ഇന്ത്യ 31 രാജ്യങ്ങളുമായി എയർ ബബിൾ സര്‍വീസ് നടത്തിയിരുന്നതായി സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ പറഞ്ഞു.
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രക്കായി നിലവിലെ എയര്‍ ബബിള്‍ സംവിധാനം തുടരാൻ കേന്ദ്രം തീരുമാനിച്ചു. വിമാന സര്‍വീസ് സാധാരണഗതിയില്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് ഇന്നലെ തീരുമാനിച്ചിരുന്നു. യൂറോപ്പിലും സൗദിയിലുമടക്കം ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിമാന സര്‍വീസ് സാധാരണ നിലയില്‍ ഉടന്‍ ആരംഭിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്. സര്‍വീസ് എപ്പോള്‍ ആരംഭിക്കണമെന്ന കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും.
നിലവില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയും സമ്പര്‍ക്ക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആഗോള സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായി തീരുമാനമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
English Summary: Omicron: Air bubble system with ten countries, including Saudi Arabia: India’s contract pending
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.