23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

July 1, 2024
June 11, 2024
May 2, 2024
December 22, 2023
December 10, 2023
September 14, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023

രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യത;അതീവ ജാഗ്രത !!

Janayugom Webdesk
ന്യൂഡല്‍ഹി
December 3, 2021 9:20 am

രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യത. കോവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാൾ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്തമാക്കി.രണ്ട് ദിവസത്തിനിടെ 7500 ഓളം പേരാണ് രാജ്യത്ത് എത്തിയിട്ടുള്ളത്. 

ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് എത്തിയ ആറു പേർക്കു കൂടി ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചു.വിമാന സർവ്വീസുകൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ വീണ്ടും രം​ഗത്തെത്തി. ഡല്‍ഹിയില്‍ ഒരു വാക്സീനെങ്കിലും എടുക്കാത്തവർക്ക് പൊതു ഇടങ്ങളിൽ നിയന്ത്രണത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്. 

പരിശോധന, നിരീക്ഷണം,നിയന്ത്രണം എന്നിവ സംസ്ഥാനങ്ങൾ കടുപ്പിക്കുകയാണ്. അതേസമയം ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്ന ആവശ്യം കർണാടക, ദില്ലി അടക്കം കൂടുതൽ സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ പുതിയ കോവിഡ് പ്രതിരോധ വാക്സീനായ സൈകോവ് ഡി ആദ്യം ഏഴ് സംസ്ഥാനങ്ങളിൽ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, യു പി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാകും ആദ്യം വിതരണം നടത്തുക
ബംഗ്ലൂരുവിലെത്തിയ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ അതീവ ജാഗ്രത തുടരുകയാണ്. ഇവരുമായി ഇടപെട്ട കൂടുതല്‍ പേരെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി. 66കാരനായ ദക്ഷിണാഫ്രിക്കൻ സ്വദേശി ദുബായിലേക്ക് തിരിച്ചുപോയിരുന്നു. 46കാരനായ ഡോക്ടർ ബംഗ്ലൂരുവിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹത്തിന് കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു.

ഹൈറിസ്ക് രാജ്യങ്ങളിലേക്ക് ഒന്നും ഇക്കാലയളവിൽ ഡോക്ടർ യാത്ര നടത്തിയിരുന്നില്ല. ഈ ഡോക്ടർക്ക് വിദേശ യാത്രാ പശ്ചാത്തലമില്ല. അതുകൊണ്ടുതന്നെ ഒമിക്രോൺ ബാധിച്ചത് ബംഗ്ലൂരുവിൽ നിന്നാകാം എന്ന് കർണാടക ആരോഗ്യവകുപ്പ് പറയുന്നു. ഇവരുമായി സമ്പർക്കത്തിൽ വന്നവരടക്കം പത്ത് പേരുടെ പരിശോധന ഫലം ഉടൻ വരും.ഇതിനിടെ ഡോക്ടറുടെ 13 വയസുള്ള മകൾ, ഭാര്യ, ഭാര്യാപിതാവ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6 വയസുള്ള മകൻ നെഗറ്റീവ് ആണെങ്കിലും വീണ്ടും പരിശോധന നടത്തും. സഹപ്രവർത്തകനായ മറ്റൊരു ഡോക്ടർക്കും കൊവിഡ് ഉണ്ട്. ഇവർക്ക് പനിയും ശരീരവേദനയും ഉണ്ട് .ആശങ്ക വേണ്ടെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.വിമാനത്താവളങ്ങളിൽ അടക്കം കർശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
eng­lish summary;More peo­ple in the coun­try are like­ly to con­firm Omicron
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.