കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷിന് ഇംപ്രസാരിയോ 22-ാം മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍ കിരീടം. എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പും തൃശൂര്‍ സ്വദേശി ഗഗന ഗോപാല്‍ സെക്കന്റ് റണ്ണറപ്പുമായി.
ബെംഗളൂരുവില്‍ ക്ലിനിക്കല്‍ സൈക്കോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് മിസ് കേരള കിരീടം ചൂടിയ ഗോപിക സുരേഷ്. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ബി ടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ലിവ്യ ലിഫി. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സ്‌പോര്‍ട്‌സ് ആന്റ് എക്‌സര്‍സൈസ് സയന്‍സില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ഗഗന ഗോപാല്‍.
സംവിധായകന്‍ ജീത്തു ജോസഫ്, സംഗീത സംവിധായകന്‍ ദീപക് ദേവ്, ഗായകന്‍ അനൂപ് ശങ്കര്‍, അനീഷ ചെറിയാന്‍, ശോഭ വിശ്വനാഥന്‍, ചലച്ചിത്ര താരങ്ങളായ ഇനിയ, വീണ നായര്‍, ദീപ തോമസ് തുടങ്ങിയവരായിരുന്നു വിധി കര്‍ത്താക്കള്‍. സൗന്ദര്യ മത്സരം ഫൈനലില്‍ അവസാന പട്ടികയിലെത്തിയ 25 പേരാണ് പങ്കെടുത്തത്.
ENGLISH SUMMARY;Gopika Suresh Has been selected as Miss Kerala
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.