25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

നോര്‍വേയില്‍ ക്രിസ്മസ് പാര്‍ട്ടിയില്‍ പങ്കെടുത്ത 50 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ഓസ്ലോ
December 3, 2021 6:19 pm

നോര്‍വേയില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത 50ലധികം പേര്‍ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലെ റസ്റ്റോറന്റില്‍ നടന്ന ക്രിസ്മസ് പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. തലസ്ഥാനത്തെ രണ്ട് റെസ്റ്റോറന്റുകളിലുമെത്തിയ ആളുകളെ പരിശോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി അധിക‍ൃതര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍ വാക്സിൻ സ്വീകരിച്ചവരാണെന്നും സർക്കാർ ഏജൻസി പറഞ്ഞു. ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ദേശീയ, പ്രാദേശിക നിയന്ത്രണങ്ങൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും നോർവീജിയൻ സർക്കാർ അറിയിച്ചു. വര്‍ക്ക ഫ്രം ഹോം ഉള്‍പ്പെടെ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും നോര്‍വീജിയൻ പ്രധാനമന്ത്രി ജോനാസ് സ്റ്റോയിറോ പറഞ്ഞു. നോര്‍വേയില്‍ എത്തുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ന്യൂയോര്‍ക്കില്‍ അഞ്ച് പേരില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ ആദ്യമായി ഒമിക്രോണ്‍ കണ്ടെത്തിയത് കാലിഫോര്‍ണിയയിലാണ്. ദക്ഷിണാഫ്രിക്കയില്‍ സന്ദര്‍ശനം നടത്തിയ ആളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

eng­lish sum­ma­ry; Omi­cron for 50 peo­ple in Norway

you may also like this video;

TOP NEWS

December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.