പുതുവർഷത്തിൽ രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഓൺലൈൻ ട്രാൻസ്ഫർ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളിൽ മാറ്റം വരും.
എടിഎം ഇടപാടുകൾക്ക് ബാങ്കുകൾ നിശ്ചയിച്ചിട്ടുള്ള സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാലായിരിക്കും അധികതുക ഈടാക്കുക. ബാങ്കിലോ മറ്റ് ബാങ്ക് എടിഎമ്മുകളിലോ ഓൺലൈൻ ട്രാൻസ്ഫറിലൂടെയോ സൗജന്യ പരിധിക്ക് മുകളിൽ നടത്തുന്ന ഓരോ പണം ഇടപാടിനും ഫീസുണ്ടാകും. 21 രൂപ ഫീസും ജിഎസ്ടിയും ആകും ഈടാക്കുക.
നേരത്തെ നിശ്ചിത പരിധിക്ക് ശേഷം എടിഎം ഉപയോഗത്തിന് ഈടാക്കിയിരുന്ന സർവീസ് ചാർജ് 20 രൂപയായിരുന്നു. ഈ തുകയാണ് 21 ആയി ഉയർത്തിയത്. മെട്രോ നഗരങ്ങളിൽ മൂന്ന് തവണ എടിഎമ്മിൽ നിന്ന് സൈജന്യമായി പണം പിൻവലിക്കാം. മെട്രോ നഗരങ്ങൾ അല്ലാത്ത നഗരങ്ങളിലെ എടിഎമ്മിൽ നിന്ന് മൂന്ന് തവണയും.
english summary;Banking charges in india will go up from next month
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.