26 December 2024, Thursday
KSFE Galaxy Chits Banner 2

ജവാദ് ശക്തിപ്രാപിച്ചു

Janayugom Webdesk
ഹൈദരാബാദ്
December 4, 2021 9:00 am

ജവാദ് ചുഴലിക്കാറ്റ് ഇന്ന് വടക്കന്‍ ആന്ധ്രാ- തെക്കന്‍ ഒഡിഷ തീരത്തെത്തും.രാവിലെ തീരതൊടുന്ന ചുഴലിക്കാറ്റ് വൈകിട്ടോടെ വിശാഖപ‌ട്ടണത്തെത്തും. ഞായറാഴ്ചയോടെ പുരി തീരത്ത് ആഞ്ഞടിക്കും. 90 മുതല്‍ 100 കിമീ വരെയാണ് കാറ്റിന് വേഗത പ്രവചിച്ചിരിക്കുന്നത്. ഒഡിഷ തീരത്തെത്തുന്നതോടെ ചുഴലിക്കാറ്റിന് വേഗത കുറയുമെന്നും വകുപ്പ് അറിയിച്ചു. 

ഒഡിഷ, ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളെയാണ് ചുഴലിക്കാറ്റ് ബാധിക്കുക. ഇവിടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ 64 സംഘങ്ങളെ വിന്യസിച്ചു.തീര ദേശ ജില്ലകളില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 

ആന്ധ്രയില്‍ ശ്രീകാകുളം, വിശാഖപട്ടണം ജില്ലകളിലാണ് അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡിഷയിലെ കൊണാര്‍ക്ക് ഉത്സവവും ഇന്റര്‍നാഷണല്‍ സാന്‍ഡ് ആര്‍ട്ട് ഫെസ്റ്റിവലും റദ്ദാക്കി. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് റയില്‍വേ 122 ട്രെയിനുകള്‍ റദ്ദാക്കി.
eng­lish summary;Jawad became stronger
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.