26 December 2024, Thursday
KSFE Galaxy Chits Banner 2

സോളാരിയം ക്യൂബ് പ്ലസ് വാട്ടര്‍ഹീറ്ററുമായി ക്രോംപ്ടണ്‍ ഗ്രീവ്‌സ്

Janayugom Webdesk
കൊച്ചി
December 4, 2021 2:33 pm

ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ഒട്ടേറെ സവിശേഷത നിറഞ്ഞ, സോളാരിയം ക്യൂബ് പ്ലസ് വാട്ടര്‍ ഹീറ്റര്‍ വിപണിയില്‍ അവതരിപ്പിച്ചു. കൃത്യമായ ചൂടാകല്‍, സ്മാര്‍ട്ട് എനര്‍ജി മാനേജ്‌മെന്റ്, ഡിജിറ്റല്‍ ഡിസ്‌പ്ലേ, മികച്ച തപീകരണം എന്നിവയാണ് പ്രത്യേകതകള്‍.

സ്‌നാനത്തിന് പുതിയൊരു നിര്‍വചനമാണ് ക്യൂബ് പ്ലസ് നല്കുക. ഒരാള്‍ക്ക് ആവശ്യമുള്ള, ഡിഗ്രിയില്‍ താപനില മുന്‍കൂട്ടി സജ്ജമാക്കുകയാണ് പ്രിസിഷന്‍ ഹീറ്റിംഗ് സാങ്കേതിക വിദ്യ ചെയ്യുക.
വിപുലമായ 3‑ലെവല്‍ സുരക്ഷ വൈദ്യുത ആഘാതകില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നു. തകരാര്‍ സംഭവിച്ചാല്‍ സ്വയം നന്നാക്കുകയും ചെയ്യും. തണുത്ത വെള്ളത്തില്‍ നിന്ന് ചൂടുവെള്ളത്തിലേയ്ക്ക് മാറുന്നുവെന്ന്, നീലയില്‍ നിന്ന് ഓറഞ്ചിലേയ്ക്ക് മാറുന്ന എല്‍ഇഡികള്‍ സൂചിപ്പിക്കുന്നു.

സ്മാര്‍ട്ട് ഷീല്‍ഡ് കൊറോഷന്‍ സംരക്ഷണം, വ്യത്യസ്ത ജലാവസ്ഥകളില്‍ പ്രവര്‍ത്തിക്കുന്ന മഗ്നീഷ്യം ആനോഡ് ദണ്ഡ് എന്നിവയും പുതിയ വാട്ടര്‍ ഹീറ്ററിനെ വ്യത്യസ്തമാക്കുന്നു. ടാങ്കിനെ സംരക്ഷിക്കുന്ന ഇവ വാട്ടര്‍ ഹീറ്ററിന്റെ ആയുസ് വര്‍ധിപ്പിക്കുന്നു.നാനോ പോളി ബോണ്ട് സാങ്കേതിക വിദ്യ ഉയര്‍ന്ന താപനിലയിലും മര്‍ദ്ദത്തിലും, പോളിമര്‍ സാങ്കേതിക വിദ്യയും ഓക്‌സിഡേഷന്‍ പ്രതിരോധവും ഉറപ്പാക്കുന്നു.

പത്തു മിനിറ്റിനുള്ളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ അതിവേഗം വെള്ളം ചൂടാകുമെന്ന പ്രത്യേകതയും ഉണ്ട്.ട്രിപ്പില്‍ ഷീല്‍ഡ് സംരക്ഷണം, ഗ്ലാസ് ലൈന്‍ പൂശിയ ടാങ്ക്, മഗ്നീഷ്യം ആനോഡ്, നീല ഗ്ലാസ് ലൈനോഡു കൂടിയ ഇന്‍കോളോയ് മൂലകം എന്നിവയും സമാനതകള്‍ ഇല്ലാത്തതാണ്
eng­lish sum­ma­ry; Cromp­ton Greaves with Solar­i­um Cube Plus Water Heater
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.