22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
October 25, 2024
October 21, 2024
October 14, 2024
October 14, 2024
September 26, 2024
September 13, 2024
August 27, 2024
July 17, 2024
July 11, 2024

സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാർശ പരിഗണനയിലുണ്ടെന്ന് സർക്കാർ ഹൈക്കോടതിൽ

Janayugom Webdesk
കൊച്ചി
December 4, 2021 5:46 pm

കേരളത്തിലെ സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാർശ പരിഗണനയിലുണ്ടെന്ന് സർക്കാർ ഹൈക്കോടതിൽ വ്യക്തമാക്കി. വീഴ്‌ച വരുത്തുന്ന മാനേജിങ്‌ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാവും വിധം നിയമ ഭേദഗതിക്കുള്ള ശുപാർശ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു. സർക്കാർ നടപടി അഭിനന്ദനാർഹമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. വീഴ്‌ച വരുത്തുന്ന മാനേജിങ്‌ കമ്മിറ്റി അംഗങ്ങൾക്കെതിരെ നഷ്ട ഉത്തരവാദിത്ത നടപടികളും ക്രിമിനൽ നടപടികളും വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടന്നും ഇക്കാര്യത്തിൽ ക്രിയാത്മ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ശരിയായ നടപടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കോടതി ഉത്തരവുണ്ടായിട്ടും മാവേലിക്കര സഹകരണ ബാങ്ക് സ്ഥിര നിക്ഷേപം തിരികെ നൽകിയല്ലെന്ന കോടതിയലക്ഷ്യ നടപടികൾ പരിഗണിക്കവേയാണ് സർക്കാർ നിലപാട് അറിയിച്ചത്. കോടതി ഉത്തരവ് നടപ്പാക്കിയ സാഹചര്യത്തിൽ സഹകരണ രജിസ്‌ട്രാർ പി ബി നൂഹിനെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു. ബാങ്കിലെ മൂന്ന് വനിതാ ജീവനക്കാർ നടത്തിയ ക്രമക്കേടിനെ തുടർന്നാണ് ബാങ്ക് പ്രതിസന്ധിയിലായത്‌. മുൻഭരണ സമിതിക്കും ജീവനക്കാർക്കും എതിരെ ക്രിമിനൽ കേസെടുത്തു. ഇവരെ കോടതി റിമാൻഡ്‌ ചെയ്തെന്നും വീഴ്‌ച‌ വരുത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും സർക്കാർ വിശദീകരിച്ചു.

eng­lish sum­ma­ry; The gov­ern­ment has said in the high court that it is con­sid­er­ing a rec­om­men­da­tion to amend the Co-oper­a­tives Act comprehensively

you may also like this video;

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.