30 October 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 2, 2024
October 1, 2024
September 29, 2024
September 8, 2024
August 29, 2024
August 27, 2024
August 21, 2024
August 20, 2024
August 20, 2024
August 19, 2024

എഐവൈഎഫ് സംസ്ഥാന സമ്മേളനം സമാപിച്ചു ; എൻ അരുണ്‍ പ്രസിഡന്റ്, ടി ടി ജിസ്‌മോന്‍ സെക്രട്ടറി

Janayugom Webdesk
കണ്ണൂര്‍
December 4, 2021 9:59 pm

പുതിയ പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്ന്, പൊരുതുന്ന യുവജന പ്രസ്ഥാനമായ എഐവൈഎഫ് 21-ാം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന സമ്മേളനം എൻ അരുണിനെ പ്രസിഡന്റായും ടി ടി ജിസ്‌മോനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എ ശോഭ, പ്രസാദ് പറേരി, കെ ഷാജഹാൻ, അഡ്വ. വിനിത വിൻസന്റ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും അഡ്വ. ശുഭേഷ് സുധാകർ, അഡ്വ. കെ കെ സമദ്, അഡ്വ. ആർ ജയൻ, എസ് വിനോദ് കുമാർ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും സമ്മേളനം തിരഞ്ഞെടുത്തു. ആർ എസ് ജയൻ, അഡ്വ. വി എസ് അഭിലാഷ്, കെ ആർ റെനീഷ്, ശ്രീജിത്ത് മുടുപ്പിലായി, കെ വി രജീഷ്, ലെനി സ്റ്റാൻലി, ശ്രീജിത്ത് എം, ജെ അരുൺ ബാബു, പി കബീർ എന്നിവര്‍ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്.

പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എഐവൈഎഫ് ദേശീയ സെക്രട്ടറിമാരായ കെ രാജൻ, തപൻ സിൻഹ, സിപിഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി പി മുരളി, ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ, സ്വാഗത സംഘം കൺവീനർ സി പി ഷൈജൻ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു തുടങ്ങിയവർ അഭിവാദ്യം ചെയ്തു. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തും ഭാവി പരിപാടിയിലുള്ള ചർച്ചക്ക് പ്രസിഡന്റ് ആർ സജിലാലും മറുപടി പറഞ്ഞു. ക്രഡൻഷ്യൽ റിപ്പോർട്ട് കൺവീനർ ശുഭേഷ് സുധാകർ അവതരിപ്പിച്ചു.

eng­lish sum­ma­ry; aiyf state con­fer­ence end

you may also like this video;

TOP NEWS

October 30, 2024
October 30, 2024
October 30, 2024
October 30, 2024
October 30, 2024
October 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.