ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ഇന്നിങ്സിലെ 10 വിക്കറ്റുമെടുക്കുന്ന മൂന്നാമത്തെ ബൗളറായി ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേല്‍. മുംബൈയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിവസത്തിലാണ് ചരിത്രനേട്ടം. ഇംഗ്ലണ്ടിന്റെ ജിം ലേക്കറും ഇന്ത്യയുടെ അനിൽ കുംബ്ലെയും മാത്രമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 47.5 ഓവറിൽ 119 റൺസ് വിട്ടുകൊടുത്താണ് അജാസ് എല്ലാ ഇന്ത്യന്‍ വിക്കറ്റും സ്വന്തമാക്കിയത്.
ആദ്യദിനത്തില്‍ നാലു വിക്കറ്റുകളെടുത്ത അദ്ദേഹം രണ്ടാം ദിനത്തില്‍ ആറുപേരെ കൂടി പുറത്താക്കി ലോക റെക്കോഡ് കുറിക്കുകയായിരുന്നു. ജന്മനാടായ മുംബൈയിലാണ് റെക്കോഡ് നേട്ടമെന്നതും ഇരട്ടിമധുരമായി. മുംബൈയിൽ ജനിച്ച അജാസ് ഇവിടെ തന്നെയാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. പിന്നീട് ന്യൂസിലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു. 1999 ഫെബ്രുവരി ഏഴിന് ഡൽഹിയിൽ പാകിസ്ഥാനെതിരെ ആയിരുന്നു അനില്‍ കുംബ്ലെയുടെ പത്തുവിക്കറ്റ് നേട്ടം.
english summary; Ajaz Patel
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.