ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ നാളെ രാവിലെ 6 മുതല്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 40 cm മുതല്‍ 150 cm വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന് അറിയിപ്പ്. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജലനിരപ്പ് 2401 അടിയായതോടെ ജില്ലാ ഭരണകൂടം ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുകി എത്തിയതും വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതുമാണ് ജലനിരപ്പ് അതിവേഗം ഉയരാന്‍ കാരണം. ജലനിരപ്പ് 2402 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും മഴ ശക്തമാണ്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തമിഴ്നാട് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കിത്തുടങ്ങി. ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.96 അടിയായി ഉയര്‍ന്നിട്ടുണ്ട്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി. സെക്കന്‍ഡില്‍ ഒന്നര ലക്ഷം ലിറ്റര്‍ വെള്ളംവരെ പുറത്തേക്കൊഴുക്കിവിടും.
English summary; idukki dam will open at 6am
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.