യുകെയിൽ ഒമിക്രോൺ വകഭേദത്തിന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി . നിലവിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഒമിക്രോൺ മറികടക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും മന്ത്രി സാജിദ് ജാവേദ് അറിയിച്ചു.
ഇംഗ്ലണ്ടിൽ ഇതുവരെ 261 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സ്കോട്ട്ലൻഡിൽ 71 പേർക്കും വെയ്ൽസിൽ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ 336 പേർ രോഗബാധിതരായെന്നാണ് കണക്കാക്കുന്നത്.
രോഗം സ്ഥിരീകരിച്ചവർ അന്താരാഷ്ട്ര യാത്ര നടത്തിയിട്ടില്ല. അതുകൊണ്ട് ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നുവെന്നാണ് കണക്കാക്കുന്നത്. നിലവിൽ ഒമിക്രോൺ തടയാൻ കർശന നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ, ക്രിസ്മസിന് മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: Community expansion of Omicron in the UK
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.