രണ്ടാം പിണറായി സർക്കാർ ആറുമാസം പൂർത്തിയാക്കിയ വേളയിലെ പോരാട്ടത്തിൽ കേരളത്തിന്റെ രാഷ്‌ട്രീയമനസ്സ് എൽഡിഎഫിന് ഒപ്പമെന്ന് വീണ്ടും തെളിഞ്ഞു. 32 തദ്ദേശ വാർഡിലേക്ക് നടന്ന വിധിയെഴുത്തിന് രാഷ്‌ട്രീയമാനങ്ങളേറെ. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും നഗരസഭയിലും എൽഡിഎഫ് നേടിയ വിജയം പ്രതിപക്ഷത്തെ ഞെട്ടിക്കുന്നതാണ്.
ഒന്നിനുപിറകെ ഒന്നായി വിവാദങ്ങളുയർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയതിന് ജനം കണക്കുതീർത്തു. തിരുവനന്തപുരം കോർപറേഷനെതിരെ യുഡിഎഫും ബിജെപിയും ചേർന്നുള്ള സമരം വെട്ടുകാട് വാർഡിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചായിരുന്നു. ചില ഉദ്യോഗസ്ഥർ നടത്തിയ നികുതി വെട്ടിപ്പ് കോർപറേഷന്റെ തലയിലിട്ട് നഗരസഭയുടെ പ്രവർത്തനംതന്നെ അവതാളത്തിലാക്കാനാണ് ശ്രമിച്ചത്.
എന്നാൽ, മുമ്പത്തേക്കാൾ ഭൂരിപക്ഷം ഉയർത്തിയാണ് വെട്ടുകാട് വിധിയെഴുതിയത്. ജില്ലാ പഞ്ചായത്തുകളിലെ മൂന്ന് ഡിവിഷനിലും എൽഡിഎഫ് ഭൂരിപക്ഷം വർധിച്ചു. നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡിലും രണ്ട് കോർപറേഷൻ ഡിവിഷനിലും നിലനിർത്തി വിവാദങ്ങൾക്ക് ജനം മറുപടി നൽകി.ആറുമാസം തികയും മുമ്പുതന്നെ വിവാദങ്ങളും കെട്ടുകഥകളും നിരത്തി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടയിടാനാണ് പ്രതിപക്ഷം ശ്രമിച്ചത്.
ഇതിന് ഒട്ടുമിക്ക മാധ്യമങ്ങളും ഒത്താശ നൽകി. എല്ലാത്തിലും വിവാദം ചികഞ്ഞ മാധ്യമങ്ങൾക്കുള്ള മറുപടികൂടിയാണ് വിധിയെഴുത്ത്. ഇനി വികസനവിരുദ്ധ മനോഭാവം തിരുത്താൻ പ്രതിപക്ഷം തയ്യാറാകുമോയെന്നതാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.
English Summary:Political minded with LDF; A setback to anti-development
You may also like thdis video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.