16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 4, 2025
April 1, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025

എഎംഎംഎ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍: ഇടവേളബാബു ജനറല്‍ സെക്രട്ടറിയായി തുടരും, തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Janayugom Webdesk
കൊ​ച്ചി
December 10, 2021 12:19 pm

താ​ര സം​ഘ​ട​ന​യാ​യ എഎംഎംഎ (AMMA) പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്കു മോ​ഹ​ൻ​ലാ​ലി​നെ എ​തി​രി​ല്ലാ​തെ തി​ര​ഞ്ഞെ​ടു​ത്തു. ഇ​ട​വേ​ള ബാ​ബു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും തു​ട​രും. നോ​മി​നേ​ഷ​ന്‍ പി​ന്‍​വ​ലി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം തെ​ളി​ഞ്ഞ​ത്. ര​ണ്ട് വൈ​സ് പ്ര​സി​ഡന്റു​മാ​ര്‍ വേ​ണ്ട സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​ര രം​ഗ​ത്തു മൂന്നു പേ​രാ​ണു​ള്ള​ത്. ശ്വേ​ത മേ​നോ​ന്‍, ആ​ശാ ശ​ര​ത് എ​ന്നി​വ​ര്‍ മോ​ഹ​ന്‍​ലാ​ലി​ന്റെ പാ​ന​ലി​ലും മ​ണി​യ​ന്‍ പി​ള്ള രാ​ജു സ്വ​ത​ന്ത്ര​നാ​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. 11 പേ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടേ​ണ്ട എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് 14 പേ​ര്‍ മത്സരിക്കുന്നുണ്ട്.

ബാ​ബു​രാ​ജ് ജേ​ക്ക​ബ്, ഹ​ണി റോ​സ്, ലെ​ന, മ​ഞ്ജു പി​ള്ള, നി​വി​ന്‍ പോ​ളി, ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി, സു​ധീ​ര്‍ ക​ര​മ​ന, സു​ര​ഭി ല​ക്ഷ്മി, ടി​നി ടോം, ​ടോ​വി​നോ തോ​മ​സ്, ഉ​ണ്ണി മു​കു​ന്ദ​ന്‍ എ​ന്നി​വ​രാ​ണ് ഔ​ദ്യോ​ഗി​ക പാ​ന​ലി​ല്‍. ലാ​ല്‍, ന​സീ​ര്‍ ല​ത്തീ​ഫ്, വി​ജ​യ് ബാ​ബു എ​ന്നി​വ​രാ​ണ് ഈ ​പാ​ന​ലി​നെ​തി​രേ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ പ്ര​സി​ഡന്റാ​കു​ന്ന​ത്. സി​ദ്ധീക്ക് (ട്ര​ഷ​റ​ര്‍), ജ​യ​സൂ​ര്യ (ജോ.​സെ​ക്ര​ട്ട​റി) എ​ന്നി​വ​രും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ട്ടാം ത​വ​ണ​യാ​ണ് ഇ​ട​വേ​ള ബാ​ബു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​കു​ന്ന​ത്. പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മോ​ഹ​ന്‍​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ല്‍ എ​തി​രി​ല്ലാ​തെ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി എ​ന്നി​വ​യി​ലേ​ക്കും തിരഞ്ഞെടുപ്പ് ന​ട​ക്കുന്നുണ്ട്. വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ ഫ​ലം പ്രഖ്യാപിക്കും.

Eng­lish Sum­ma­ry: Mohan­lal re-elect­ed as AMMA pres­i­dent: Idav­ela Babu will con­tin­ue as gen­er­al sec­re­tary and the elec­tion is progressing

You may like this video also

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.