ഒമിക്രോൺ പരിശോധനഫലം രണ്ടുമണിക്കൂറിൽ ലഭ്യമാകുന്ന കിറ്റ് വികസിപ്പിച്ച് ഐസിഎംആര്‍. അസം ദിബ്രുഗഡിലെ ഐസിഎംആറിന്റെ റീജ്യണൽ മെഡിക്കൽ റിസർച്ച് സെന്ററാണ് കിറ്റ് വികസിപ്പിച്ചത്.
നവംബർ 24 മുതൽ ദിബ്രുഗഡ് ഐസിഎംആർ കിറ്റ് വികസിപ്പിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചിരുന്നു. അതിവേഗം പടരാന്‍ സാധ്യതയുള്ള ഒമിക്രോണിനെതിരെ വിമാനത്താവളങ്ങളിലും മറ്റും പരിശോധന ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പരിശോധന ഫലത്തിനായി മണിക്കൂറുകളോളമുള്ള കാത്തിരിപ്പ് ഒഴിവാക്കാൻ ഇതുവഴി സാധിക്കും. ഒമിക്രോൺ വ്യാപകമായി പടരുന്ന രാജ്യങ്ങളിലെ ഉൾപ്പെടെ 1000 കോവിഡ് രോഗികളുടെ സാമ്പിളുകൾ കിറ്റിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഐസിഎംആർ ‑ആർഎംആർസിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ബിശ്വജ്യോതി ബോർക്കക്കോട്ടിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. കിറ്റിന്റെ ലൈസൻസിങ് നടപടികൾ പുരോഗമിക്കുകയാണ്. അടുത്തയാഴ്ചചയോടെ ലൈസൻസ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. കൊൽക്കത്ത ആസ്ഥാനമായ ജിസിസി ബയോടെകാണ് വാണിജ്യാടിസ്ഥാനത്തിൽ കിറ്റ് നിർമിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
English Summary: Omicron can be identified in two hours: Assam ICMR developed Kit
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.