2 May 2024, Thursday

Related news

May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 22, 2024
April 22, 2024

പിഎം കെയേഴ്സ്: മോഡിയുടെ ചിത്രം നീക്കണമെന്ന് ഹര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2021 9:49 pm

പിഎം കെയേഴ്സ് ഫണ്ട് ട്രസ്റ്റില്‍ നിന്നും ട്രസ്റ്റിന്റെ വെബ്സൈറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ പേരും ചിത്രവും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രധാനമായ വിഷയമെന്ന് ബോംബെ ഹൈക്കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് എം എസ് കാര്‍ണിക് എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് നല്‍കി. ഇത് സുപ്രധാനമായ വിഷയമാണെന്നും മറുപടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടിയതോടെ, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിക്രാന്ത് ചവാന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പ്രൈം മിനിസ്റ്റേര്‍സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് എന്ന പേരില്‍ നിന്ന് പ്രൈം മിനിസ്റ്റര്‍ എന്ന വാക്കും, വെബ്സൈറ്റില്‍ നിന്ന് ദേശീയ ചിഹ്നത്തിന്റെയും ദേശീയ പതാകയുടെയും ചിത്രങ്ങളും ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Eng­lish Sum­ma­ry: PM Cares: Peti­tion to remove Mod­i’s image

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.