ജമ്മു കശ്മീര്‍ അതിർത്തിയിൽ ബിഎസ്എഫ് ടെന്റിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി ജവാൻ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്. തീപിടിച്ച ടെന്റിൽനിന്നും രക്ഷപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്.
അതിർത്തിയിലെ ബാരാമുള്ള ഭാഗത്ത് ബിഎസ്എഫ് ജവാൻമാർ ഒറ്റയ്ക്ക് കാവൽ നിൽക്കുന്ന ടെന്റുകളിൽ ഒന്നിലായിരുന്നു അനീഷ് ഉണ്ടായിരുന്നത്. തണുപ്പ് നിയന്ത്രിക്കാനായി വെച്ചിരുന്ന ഹീറ്ററിൽ നിന്നാകാം തീ പടർന്നത് എന്നാണ് പ്രാഥമിക നിഗമനം.
തീപിടിച്ചതിനെ തുടർന്ന് ടെന്റിൽ നിന്ന് എടുത്തു ചാടിയ അനീഷ്, പതിനഞ്ചടിയോളം താഴേക്ക് പതിച്ചു. വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. അനീഷിന്റെ ഭാര്യയും സൈനിക ആശുപത്രിയിൽ ജോലി ചെയ്യുകയാണ്.
english summary; Jawan dies after fire to a tent in Kashmir
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.