പോത്തൽകോട് കല്ലൂർ സുധീഷ് വധക്കേസിലെ മുഖ്യ പ്രതികൾ പിടിയിൽ. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവരാണ് പിടിയിലായത്.കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ സഹോദരനാണ് മുട്ടായി ശ്യാം.കേസിലെ പ്രധാന പ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാനായില്ല.
കൊലക്കേസ് പങ്കാളികളായ 11 അംഗ സംഘത്തിലെ എട്ട് പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഓട്ടോ ഡ്രൈവർ കണിയാപുരം പള്ളിപ്പുറം മണക്കാട്ടുവിളാകം തെക്കേവിള പണയിൽ വീട്ടിൽ രഞ്ജിത്ത് (28), ചിറയിൻകീഴ് ശാസ്തവട്ടം കോളനി സീന ഭവനിൽ ബ്ലോക്ക് നമ്പർ 35ൽ നന്ദീശൻ (നന്ദീഷ് ‑22), വെയിലൂർ ശാസ്തവട്ടം സുധീഷ് ഭവനിൽ നിതീഷ് (മാെട്ട ‑24 ), കോരാണി ആലപ്പുറം കുന്ന് വടക്കുംകര വീട്ടിൽ ഷിബിൻ (24), തോന്നയ്ക്കൽ കുഴിത്തോപ്പ് വീട്ടിൽ ജിഷ്ണു (കട്ട ഉണ്ണി ‑22), കോരാണി വൈ.എം.എ ജങ്ഷൻ വിഷ്ണുഭവനിൽ സൂരജ് (വിഷ്ണു ‑23), ചെമ്പൂര് കുളക്കോട് പുത്തൻവീട്ടിൽ സച്ചിൻ (24), കുടവൂർ കട്ടിയാട് കല്ലുവെട്ടാൻകുഴി വീട്ടിൽ അരുൺ (ഡമ്മി ‑23), പിരപ്പൻകോട് തൈക്കാട് മുളക്കുന്ന് ലക്ഷംവീട്ടിൽ ശ്രീനാഥ് (നന്ദു ‑21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് 2.30നാണ് വധശ്രമക്കേസിൽ പ്രതിയായ സുധീഷ് ഒളിവിൽ താമസിച്ച പോത്തൻകോട് കല്ലൂർ പാണൻവിള കോളനിയിൽവെച്ച് 11 അംഗ അക്രമിസംഘം വീട് വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്കുശേഷം ഇടതുകാൽ വെട്ടിയെടുത്ത് ആഹ്ലാദപ്രകടനം നടത്തി റോഡിൽ വലിച്ചെറിഞ്ഞു. കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ വെഞ്ഞാറമൂട് മൂളയാറിന്റെ പരിസരത്ത നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
english summary; Pothencode murder updates
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.