നെറ്റ്ബോൾ പ്രാക്ടീസിനിടെ കുഴഞ്ഞ് വീണ് 19 വയസുകാരൻ മരിച്ചു. കോട്ടയം നാട്ടകം ഗവൺമെന്റ് കോളജിലെ പനച്ചിക്കാട് ഇടയാടിപ്പറമ്പിൽ പി ആർ അരവിന്ദാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴിനു നാട്ടകം ഗവൺമെന്റ് കോളജ് മൈതാനത്തായിരുന്നു സംഭവം.
കോളജ് മൈതാനത്ത് നെറ്റ്ബോൾ പ്രാക്ടീസ് നടത്തുകയായിരുന്നു അരവിന്ദും സുഹൃത്തുക്കളും. ഇതിനിടെ അരവിന്ദ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കോളജിലെ രണ്ടാം വർഷം ബിഎസ്സി ഇൻഡസ്ട്രിയൽ കെമിസ്ട്രി വിദ്യാർത്ഥിയാണ്.
english summary; Student dies after collapsing in netball practice
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.