തലസ്ഥാനത്ത് ഷോപ്പിങ്ങിന്റെ ലഹരിയൊരുക്കാന്‍ ലുലു മാള്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തന സജ്ജമായ ലുലുമാളിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷോപ്പിങ് മാളുകളിലൊന്നായി 2000 കോടി രൂപ നിക്ഷേപത്തില്‍ 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ആക്കുളത്ത് മാള്‍ ഉയര്‍ന്നത്. രണ്ടു ലക്ഷം ചതുരശ്ര അടിയിലെ ഹൈപ്പര്‍മാര്‍ക്കറ്റാണ് മുഖ്യആകര്‍ഷണം. തിരുവനന്തപുരത്തെ ലുലു മാളിലൂടെ ലുലു ഗ്രൂപ്പ് തൊഴില്‍ നല്‍കുന്നത് 15000 പേര്‍ക്കാണ്. 12 സിനിമാ സ്‌ക്രീനുകളും കുട്ടികള്‍ക്ക് മാത്രമായി 80,000 സ്‌ക്വയര്‍ ഫീറ്റ് അമ്യൂസ്മെന്റ് ഏരിയയും .
ഇരുന്നൂറില്‍പരം രാജ്യാന്തര ബ്രാന്‍ഡുകളാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന രുചികളുമായി ഒരേ സമയം 2500 പേര്‍ക്കിരിക്കാവുന്ന ഫുഡ് കോര്‍ട്ടും സജ്ജം. കുട്ടികള്‍ക്ക് വിനോദത്തിന്റെ വിസ്മയ ലോകമൊരുക്കി ‘ഫണ്‍ട്യൂറ’ എന്ന ഏറ്റവും വലിയ എന്റര്‍ടെയിന്‍മെന്റ് സെന്ററും ഒരുങ്ങിക്കഴിഞ്ഞു.
പിവിആര്‍ സിനിമാസ് ഒരുക്കുന്ന 12 സ്‌ക്രീനുകളുള്ള സൂപ്പര്‍ പ്ലക്‌സ് തിയറ്റര്‍ ഉടന്‍ തുറക്കും. 15,000ത്തോളം പേര്‍ക്കാണ് നേരിട്ടും അല്ലാതെയും ഇവിടെ തൊഴിലവസരം ലഭിക്കുന്നതെന്നും യൂസഫലി പറഞ്ഞു. മറ്റൊരു മാളിലും കാണാത്ത രീതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക ഇടനാഴികളും, മോട്ടോറൈസ്ഡ് വീല്‍ ചെയറും ഹെല്‍പ് ഡെസ്‌ക്കും ഇവിടെയുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്കായി ഫീഡിങ് റൂമും ഒരുക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 3500 ലധികം വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ എട്ടു നിലകളിലായുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനമാണ് മാളിലുള്ളത്. മാളിനകത്ത് കേബിള്‍ കാറില്‍ ചുറ്റാന്‍ സിപ് ലൈന്‍ സര്‍വീസുമുണ്ട്. മാളില്‍ പതിനയ്യായിരത്തോളം പേര്‍ക്ക് ജോലി ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് സിഎംഡി എം.എ.യൂസഫലി പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 600 പേരെ ലുലു ജീവനക്കാരായി നിയമിച്ചു. 100 പേര്‍ ആക്കുളം നിവാസികളാണ്.
ENGLISH SUMMARY:The Chief Minister inaugurated the Lulu Mall in Thiruvananthapuram
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.