23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 13, 2024
November 11, 2024

ഡല്‍ഹി വായു മലിനീകരണം; പരിഹാരമുണ്ടാക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
December 16, 2021 2:33 pm

ഡല്‍ഹിയിലെ വായു മലിനീകരണത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീംകോടതി നിർദേശം. വായു ഗുണനിലവാര കമ്മീഷനോടാണ് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബഞ്ച് നിർദേശം നൽകിയത്. വായു ഗുണനിലവാര കമ്മീഷൻ വിദഗ്ധരിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങൾ തേടണമെന്നും വിദഗ്ധ സംഘത്തെ നിയോഗിച്ച് നിർദേശങ്ങൾ പഠിച്ച ശേഷം വായു മലിനീകരണത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ നടപടിയെടുക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി. പൊതുതാൽപര്യഹർജി സുപ്രിംകോടതി ഫെബ്രുവരിയിൽ വീണ്ടും പരിഗണിക്കും.

ENGLISH SUMMARY;Delhi air pol­lu­tion; The Supreme Court said that a team of experts should be appoint­ed to find a solution
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.