23 December 2024, Monday
KSFE Galaxy Chits Banner 2

ഉന്നാവോ പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; കുൽദീപ്​ സിങ്​ സെംഗാറിനെ കുറ്റവിമുക്തനാക്കി

Janayugom Webdesk
ന്യൂഡൽഹി
December 21, 2021 9:58 pm

ഉന്നാവോ​ ബലാത്സംഗകേസുമായി ബന്ധപ്പെട്ട പെൺകുട്ടിയെയും കുടുംബത്തെയും വാഹനമിടിപ്പിച്ച്​ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ്​ സിങ്​ സെംഗാറിനെ കുറ്റവിമുക്തനാക്കി. ഡൽഹി കോടതിയുടേതാണ്​ നടപടി. കുൽദീപിനും മറ്റ്​ അഞ്ചുപേർക്കുമെതിരെ പ്രഥമദൃഷ്​ട്യാ തെളിവുകളില്ലെന്ന്​ കോടതി നിരീക്ഷിച്ചു. അഡീഷണൽ ചീഫ്​ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ രവീന്ദ്ര കുമാർ പാണ്ഡെയുടേതാണ്​ നിരീക്ഷണം.

2019നാണ്​ കേസിന്​ ആസ്​പദമായ സംഭവം നടന്നത്. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക്​ ട്രക്ക്​ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട്​ ബന്ധുക്കൾ കൊല്ലപ്പെടുകയും അഭിഭാഷകനും പെൺകുട്ടിക്കും​ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്​തിരുന്നു.അപകടത്തിന്​ പിന്നാലെ സെംഗാറിനും കൂട്ടാളികൾക്കുമെതിരെ യുപി പൊലീസ്​ കൊലപാതകത്തിന്​ കേസെടുക്കുകയായിരുന്നു. തുടർന്ന്​ സിബിഐ നടത്തിയ അന്വേഷണത്തിൽ യുവതിയെയും ബന്ധുക്കളെയും കൊലപ്പെടുത്താൻ കുൽദീപും സംഘവും ​ക്രിമിനൽ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന്​ കണ്ടെത്തി.

ബലാത്സംഗ കേസുമായി ബന്ധപ്പെട്ട്​ പെൺകുട്ടി കോടതിയിൽ തെളിവുകൾ നൽകുന്നത്​ തടയാനായിരുന്നു കൊലപാതക ആസൂത്രണമെന്ന്​ ചൂണ്ടിക്കാട്ടി സി​ബിഐ കണ്ടെത്തലുകൾക്കെതിരെ പെൺകുട്ടിയുടെ അമ്മാവൻ ഹർജി നൽകിയിരുന്നു. സെംഗാറിനെ കൂടാതെ ഗ്യാനേന്ദ്ര സിങ്​, കോമൾ സിങ്​, അരുൺ സിങ്​, റിങ്കു സിങ്, ആദേശ്​ സിങ്​ എന്നിവരാണ്​ കുറ്റവിമുക്തരായ മറ്റ്​ അഞ്ചുപേർ.

eng­lish sum­ma­ry; Kuldeep Singh Sen­gar was acquitted

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.