തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. തൃശൂര്‍ വരിയം സ്വദേശികളായ മേഘ (22), ഇമ്മാനുവേല്‍, ഇമ്മാനുവേലിന്റെ സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്. യുവതി ഗര്‍ഭിണി ആയതും പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കനാലില്‍ എറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.
English Summary: Three people have been taken into custody in connection with the discovery of the body of a newborn baby
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.