ഒമിക്രോൺ ഭീതിയുൾപ്പടെ വർധിക്കുന്നതിനിടെ നാലാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനൊരുങ്ങി ഇസ്രായേൽ.മുൻഗണന വിഭാഗത്തിൽ പെടുന്നവർക്ക് വാക്സിൻ നൽകാനാണ് പദ്ധതി.60 വയസിന് മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കാണ് ആദ്യഘട്ടത്തില്‍ വാക്സിൻ നൽകുക.കോവിഡ് വിദഗ്ധസമിതിയുടെ നിർദേശപ്രകാരമാണ് നടപടി.
സമയം പാഴാക്കാതെ എല്ലാനരും ഉടന്‍ നാലാം ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നാഫ്താലി ബെനറ്റ് വ്യക്തമാക്കി . മൂന്നാം ഡോസ് സ്വീകരിച്ച് നാല് മാസത്തിന് ശേഷമാണ് നാലാം ഡോസ് എടുക്കേണ്ടതെന്നും അധികൃതർ നിർദ്ദേശം നല്കി.വാക്സിന്റെ രണ്ട്, മൂന്ന് ഡോസുകൾ തമ്മിലുള്ള ഇടവേളയും ഇസ്രായേൽ കുറച്ചിട്ടുണ്ട്. അഞ്ച് മാസത്തിൽ നിന്ന് മൂന്ന് മാസമാക്കിയാണ് ഇടവേള കുറവ് വരുത്തിയത് .
english summary; Israel ready to give fourth dose of vaccine
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.