19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 3, 2024
November 17, 2024
October 22, 2024
October 8, 2024
September 24, 2024
September 23, 2024
September 10, 2024
September 6, 2024
September 6, 2024
July 21, 2024

ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം: കണ്ടാണശ്ശേരിയില്‍ വാട്ടര്‍ എടിഎം വന്നു

Janayugom Webdesk
തൃശൂര്‍
December 24, 2021 2:44 pm

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ വാട്ടര്‍ എ ടി എം പ്രവര്‍ത്തനം തുടങ്ങി. ഒരു രൂപ നിക്ഷേപിച്ചാല്‍ ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാകുന്ന സംവിധാനമാണ് വാട്ടര്‍ എ ടി എമ്മില്‍ സജ്ജമാക്കിയിരിക്കുന്നത്. അഞ്ച് രൂപ കോയിന്‍ നിക്ഷേപിച്ചാല്‍ അഞ്ച് ലിറ്റര്‍ വെള്ളവും ലഭിക്കും. കൂനംമുച്ചിയില്‍ സജ്ജമാക്കിയ വാട്ടര്‍ എ ടി എമ്മിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എല്‍ എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ വി വല്ലഭന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ലേഖ റിപ്പോര്‍ട്ട് അവരിപ്പിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി പ്രമോദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ധനന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷെക്കീല ക്ഷെമീര്‍, എന്‍ എ  ബാലചന്ദ്രന്‍, നിവ്യ റെനീഷ്, പഞ്ചായത്ത് അംഗം എ എ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Eng­lish Sum­ma­ry: One liter of water for one rupee: Water ATM comes in Kandanassery
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.