22 December 2024, Sunday
KSFE Galaxy Chits Banner 2

പാര്‍ക്കില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ അമ്മയും മകനും അറസ്റ്റിലായി

Janayugom Webdesk
ന്യൂഡല്‍ഹി
December 25, 2021 3:48 pm

രാജ്യതലസ്ഥാനത്തെ ഷഹീദ് ഭഗത് സിങ് പാര്‍ക്കില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ അമ്മയും മകനും അറസ്റ്റിലായി. മോമിന (40) മകന്‍ ഫുര്‍ക്കാന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. വാല്‍മീകി ബസ്തി സ്വദേശികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് 4.10ഓടെയാണ് കുട്ടിയെ കാണാതായെന്നുള്ള പരാതി ലഭിച്ചത്. തന്റെ ആറ് കുട്ടികളെയും കൊണ്ട് പാര്‍ക്കിലെത്തിയ യുവതിയോട് അടുപ്പം കാണിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങാന്‍ അമ്മ പോയ തക്കം നോക്കി മകളുടെ കൈയിലിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വാല്‍മീകി ബസ്തിയ്ക്ക് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. കുട്ടിയെ രക്ഷപ്പെടുത്തി അമ്മയുടെ കൈയില്‍ ഏല്‍പ്പിച്ചതായും പൊലീസ് പറഞ്ഞു. 

Eng­lish Summary:Mother and son arrest­ed for abduct­ing new­born baby from park
You may like this video also

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.